നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
1541045
Wednesday, April 9, 2025 4:18 AM IST
ഇലഞ്ഞി: ചക്കാലപ്പാറയിൽനിന്നും നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. വില്പന നടത്തിയ ചക്കാലപ്പാറ കിഴക്കേതോണയിൽ ബിനു സെബാസ്റ്റ്യനെ (45) പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
പോലീസ് നടത്തിയ പരിശോധനയിൽ ചക്കാലപ്പാറ കുരിശുപള്ളിക്ക് സമീപത്തെ കടയിലും വീട്ടിലുമാണ് ഇവ സൂക്ഷിച്ചിരുന്നത്. 120 പാക്കറ്റ് ഹാൻസ് പിടിച്ചെടുത്തു.