ലഹരിവിരുദ്ധ റാലി നടത്തി
1541043
Wednesday, April 9, 2025 4:18 AM IST
മൂവാറ്റുപുഴ: മലങ്കര യാക്കോബായ സണ്‍ഡേ സ്കൂൾ അസോസിയേഷൻ പോത്താനിക്കാട് ഡിസ്ട്രിക്ടും പോത്താനിക്കാട് സെന്റ് മേരീസ് യാക്കോബായ പള്ളിയും സംയുക്തമായി ലഹരിവിരുദ്ധ റാലിയും ബോധവത്കരണ ക്ലാസും നടത്തി.
പള്ളിയിലെ ബാല സമാജത്തിന്റെയും ബോധവത്കരണ ക്ലാസിന്റെയും ഉദ്ഘാടനം എംജെഎസ്എസ്എ ട്രഷറർ എൽദോ ഐസക് ഉദ്ഘാടനം ചെയ്തു.
വികാരി ഫാ. മാത്യൂസ് കുഴിവേലിപുറത്ത് അധ്യക്ഷത വഹിച്ചു. റിട്ട. ജോയിന്റ് എക്സൈസ് കമ്മീഷണർ പി.വി. ഏലിയാസ് ക്ലാസ് നയിച്ചു.