നിൽപ്പുസമരം നടത്തി
1541042
Wednesday, April 9, 2025 4:18 AM IST
മൂവാറ്റുപുഴ: അമിതമായ കോർട്ട് ഫീ വർധനക്കെതിരെ ലോയേഴ്സ് കോണ്ഗ്രസ് മൂവാറ്റുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരത്തിന്റെ ഭാഗമായി മൂവാറ്റുപുഴ കോർട്ട് കോംപ്ലക്സിൽ നിൽപ്പു സമരം നടത്തി.
പ്രതിഷേധ സമരം കോണ്ഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം വർഗീസ് മാത്യു ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് സി.കെ. ആരിഫ് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ എൻ. രമേശ് മുഖ്യപ്രഭാഷണം നടത്തി. ലോയേഴ്സ് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി ഒ.വി. അനീഷ്, കെപിസിസി സെക്രട്ടറി കെ.എം. സലിം, എൻ.പി. തങ്കച്ചൻ, റോയ് ഐസക്, ജോണി കുര്യാക്കോസ്, എൽദോസ് പി. പോൾ, ബി. അജിതൻ, സനിത എന്നിവർ പ്രസംഗിച്ചു.