പിറവത്ത് യുഡിഎഫ് രാപകൽ സമരം നടത്തി
1541040
Wednesday, April 9, 2025 4:10 AM IST
പിറവം: തദ്ദേശ ഭരണസ്ഥാപനങ്ങളുടെ പ്ലാൻ ഫണ്ട് വെട്ടിക്കുറച്ചതുൾപ്പടെയുള്ള പിണറായി സർക്കാരിന്റെ ജനവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചു കൊണ്ടും പിറവം നഗരസഭയുടെ വികസന വിരുദ്ധ നയങ്ങൾക്കെതിരേയും യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിറവത്ത് രാപകൽ സമരം നടത്തി. പള്ളിക്കവലയിൽ നടന്ന സമരത്തിന്റെ ഉദ്ഘാടനം അഡ്വ. അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു.
കെപിസിസി വൈസ് പ്രസിഡന്റ് വി.ജെ. പൗലോസ് മുഖ്യപ്രഭാഷണം നടത്തി. ഷാജു ഇലഞ്ഞിമറ്റത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ യുഡിഎഫ് നേതാക്കളായ രാജു പാണാലിക്കൽ, ഉല്ലാസ് തോമസ്, കെ.ആർ. പ്രദീപ്കുമാർ, സി.പി. ജോയ്,
കെ.ആർ. ജയകുമാർ, പി.സി. ജോസ്, വിത്സണ് കെ. ജോണ്‍, അരുണ്‍ കല്ലറക്കൽ, തോമസ് മല്ലിപ്പുറം, തോമസ് തേക്കുംമൂട്ടിൽ, ജോർജ് അലക്സ് എന്നിവർ പ്രസംഗിച്ചു. സമാപന സമ്മേളനം ഫ്രാൻസീസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു.