മൂവാറ്റുപുഴയിൽ അഭിഭാഷകർ ഇന്ന് കോടതി ബഹിഷ്കരിക്കും
1541038
Wednesday, April 9, 2025 4:10 AM IST
മൂവാറ്റുപുഴ: കേരള സർക്കാർ നടപ്പാക്കിയ അന്യായമായ കോർട്ട് ഫീ വർധനവിൽ പ്രതിഷേധിച്ചു മൂവാറ്റുപുഴയിലെ എല്ലാ അഭിഭാഷകരും ഇന്ന് കോടതി നടപടികളിൽ പങ്കെടുക്കാതെ ബഹിഷ്കരിക്കും. നിലവിൽ ഉള്ളതിനേക്കാൾ അഞ്ചു മുതൽ പത്തിരട്ടി വരെയാണ് കോട്ട് ഫീ വർധിപ്പിച്ചിട്ടുള്ളത്.
കേസിലെ കക്ഷികൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ് വർധനയെന്നാണ് അഭിഭാഷകരുടെ നിലപാട്. സിവിൽ, ക്രിമിനൽ, വാഹനാപകടം തുടങ്ങി എല്ലാ മേഖലകളെയും വർധനവ് ബാധിക്കും.
ഇന്നലെ ചേർന്ന ബാർ അസോസിയേഷൻ പൊതുയോഗമാണ് ഇന്ന് കോടതികളിൽനിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചത്. കേരളത്തിലെ ഒട്ടേറെ സ്ഥലങ്ങളിൽ അഭിഭാഷകർ ഇന്ന് കോടതി ബഹിഷ്കരിക്കുകയാണ്.