സ്പീക്കർ ശ്രേഷ്ഠ കാതോലിക്കയെ സന്ദർശിച്ചു
1541037
Wednesday, April 9, 2025 4:10 AM IST
കൊച്ചി: നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ യാക്കോബായ സഭ ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവയെ സന്ദർശിച്ചു.
പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ നടന്ന കൂടിക്കാഴ്ചയിൽ പി.വി. ശ്രീനിജൻ എംഎൽഎ, സഭാ ട്രസ്റ്റി കമാൻഡർ തമ്പു ജോർജ് തുകലൻ, സഭാ സെക്രട്ടറി ജേക്കബ് സി. മാത്യു തുടങ്ങിയവരും പങ്കെടുത്തു.