പഴന്തുരുത്ത് മഹാദേവ ക്ഷേത്രത്തിൽ മോഷണം
1541036
Wednesday, April 9, 2025 4:10 AM IST
ഇലഞ്ഞി: പഴന്തുരുത്ത് മഹാദേവക്ഷേത്രത്തിൽ മോഷണം. ഓഫീസിൽ സൂക്ഷിച്ചിരുന്ന 15,920 രൂപയും സിസിടിവി ഹാർഡ് ഡിസ്കും മോഷണം പോയി. ഇന്നലെ രാവിലെ ക്ഷേത്രത്തിൽ എത്തിയ ഓഫീസ് ജീവനക്കാരൻ ശിവകുമാറാണ് മോഷണ വിവരം അറിഞ്ഞത്. ഓഫീസിന്റെ മുൻവശത്തെ വാതിലിന്റെ പൂട്ടു തകർത്ത നിലയിലായിരുന്നു.
ക്ഷേത്ര ഭാരവാഹികളെത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിൽ ക്ഷേത്രത്തിനു സമീപത്തെ തോടിന്റെ പരിസരത്തു നിന്നും ക്ഷേത്രത്തിലെ രസീതും സ്ക്രൂഡ്രൈവറും കണ്ടെത്തി.
കൂത്താട്ടുകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവ് ശേഖരിച്ചു.