പ്രകടനവും പ്രതിഷേധ ധർണയും
1541035
Wednesday, April 9, 2025 4:10 AM IST
മൂവാറ്റുപുഴ: കേരള അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ മൂവാറ്റുപുഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രകടനവും പ്രതിഷേധ ധർണയും നടത്തി. കോർട്ട് ഫീസ് ഭീമമായി വർധിപ്പിച്ചത് പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് കേരള അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷൻ മൂവാറ്റുപുഴ യൂണിറ്റിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ പ്രതിഷേധ പ്രകടനവും കോടതി സമുച്ചയത്തിന്റെ മുന്പിൽ പ്രതിഷേധ ധർണയും നടത്തിയത്.
യോഗം മൂവാറ്റുപുഴ ബാർ അസോസിയേഷൻ പ്രസിഡന്റ് ജോസ് വർഗീസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പ്രസിഡന്റ് റെജി പ്ലാച്ചേരി അധ്യക്ഷത വഹിച്ചു.
അഭിഭാഷകരായ സി.കെ. ആരിഫ്, സി.പി. മഹേഷ്, കഐസിഎ സംസ്ഥാന നേതാക്കളായ കെ.എം. ജോസഫ്, റെജി പി. പോൾ, എ.ആർ. ദീപ, എ.പി. ഗോപൻ, യൂണിറ്റ് സെക്രട്ടറി പ്രിയ മനോജ് എന്നിവർ പ്രസംഗിച്ചു. വർധിപ്പിച്ച കോർട്ട് ഫീ പിൻവലിച്ചില്ലെങ്കിൽ സമരം ശക്തിപ്പെടുത്തുമെന്ന് ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.