നികുതിവെട്ടിപ്പുകാർക്ക് എൽഡിഎഫ് സർക്കാർ കൂട്ടുനിൽക്കുന്നുവെന്ന് മാത്യു കുഴൽനാടൻ
1541034
Wednesday, April 9, 2025 4:10 AM IST
കോതമംഗലം: ഖജനാവിലേക്ക് വരേണ്ട കോടികൾ പിരിച്ചെടുക്കാതെ നികുതി വെട്ടിപ്പുകാർക്ക് കൂട്ടുനിൽക്കുകയാണ് എൽഡിഎഫ് സർക്കാരെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. പിണ്ടിമന യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ. പദ്ധതി വിഹിതം വലിയ തോതിൽ വെട്ടിക്കുറച്ച് പ്രാദേശിക വികസനത്തിന്റെ കടയ്ക്കൽ കത്തിവച്ച സർക്കാരാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് മണ്ഡലം ചെയർമാൻ മത്തായി കോട്ടകുന്നേൽ അധ്യക്ഷത വഹിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനർ ഷിബു തെക്കുംപുറം മുഖ്യപ്രഭാഷണം നടത്തി. എം.എസ്. എൽദോസ്, ഷമീർ പനയക്കൽ, ബാബു ഏലിയാസ്, മാത്യു ജോസഫ്, ജെസി സാജു,
സണ്ണി വേളൂക്കര, അനൂപ് ഇട്ടൻ, പി.സി. ജോർജ്, എബി ഏബ്രഹാം, ഷൈജന്റ് ചാക്കോ, ജോസ് കൈതക്കൽ, സി.ജെ. എൽദോസ്, മാമച്ചൻ ജോസഫ്, വിത്സൻ കൊച്ചുപറന്പിൽ, ബിജോയി പി. ജോസഫ്, ജെയ്സണ്‍ ദാനിയേൽ, ജോളി ജോർജ്, ബേസിൽ തണ്ണിക്കോട്ട്, ശശി കുഞ്ഞുമോൻ എന്നിവർ പ്രസംഗിച്ചു.