"നീന്തലാണ് ലഹരി’ : പിറവത്ത് വേനൽക്കാല പരിശീലനത്തിന് തുടക്കം
1541032
Wednesday, April 9, 2025 4:10 AM IST
പിറവം: "നീന്തലാണ് ലഹരി’ എന്ന പേരിൽ പിറവത്ത് പാലത്തിന് സമീപം കുട്ടികൾക്കുള്ള വേനൽക്കാല നീന്തൽ പരിശീലന ക്യാന്പിന് തുടക്കമായി. ഇതോടനുബന്ധിച്ച് ടൗണ്‍ അക്വാട്ടിക് ക്ലബിന്റെയും പിറവം റിവർവാലി റോട്ടറി ക്ലബിന്റെയും ചേലന്പ്ര സ്വിംഫിൻ സ്വിമ്മിംഗ് അക്കാദമിയുടെയും സംയുക്താഭിമുഖ്യത്തിൽ പുഴയിൽ നീന്തൽ പ്രദശനവും ഫസ്റ്റ് എയ്ഡ് ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചിരുന്നു.
പരിപാടിയുടെ ഉദ്ഘാടനം നഗരസഭ വൈസ് ചെയർമാൻ കെ.പി. സലിം നിർവഹിച്ചു. അക്വാട്ടിക് ക്ലബ് ഡയറക്ടർ ജെയിംസ് ഓണശേരിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പിറവം ഫയർ സ്റ്റേഷൻ ഓഫീസർ എ.കെ. പ്രഫുൽ നീന്തൽ ഫ്ലാഗ് ഓഫ് ചെയ്തു.
കൗണ്‍സിലർ ഏലിയാമ്മ ഫിലിപ്പ്, റോട്ടറി ക്ലബ് നാഷണൽ കോർഡിനേറ്റർ ഡോ. എ.സി. പീറ്റർ, റോട്ടറി പ്രസിഡന്റ് എൽദോസ് ടി. പോൾ, നീന്തൽ പരിശീലകൻ ആഷിർ ചെള്ളൂപ്പാടം,
ഡോ. ജേക്കബ് വർഗീസ്, ഷാജു മണ്ഡോത്തിപ്പറന്പിൽ, ബേബിച്ചൻ തോമസ് എന്നിവർ പ്രസംഗിച്ചു. പ്രത്യേകം സുരക്ഷാ ക്രമീകരണങ്ങളോടെ നീന്തൽ കുളത്തിലും പുഴയിലുമാണ് പരിശീലനം നൽകുന്നത്. വനിത ഇൻസ്ട്രക്ടറും ഇവിടെയുണ്ട്. ഫോണ്‍: 9447817350.