ഫോ​ട്ടോ​ഗ്ര​ഫേ​ഴ്സ് അ​സോ. യൂ​ണി​റ്റ് സ​മ്മേ​ള​നം
Thursday, September 26, 2024 4:04 AM IST
മൂ​വാ​റ്റു​പു​ഴ: ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്ര​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വെ​ള്ളൂ​ർ​കു​ന്നം യൂ​ണി​റ്റ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. മേ​ള മി​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​നം എ​കെ​പി​എ മേ​ഖ​ല പ്ര​സി​ഡ​ന്‍റ് പി.​എ​സ്. അ​ജി​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി റോ​ണി അ​ഗ​സ്റ്റി​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മു​തി​ർ​ന്ന ഫോ​ട്ടോ​ഗ്ര​ഫ​ർ​മാ​രാ​യ ഒ.​എ​സ്. വേ​ലാ​യു​ധ​ൻ, കെ.​പി. ജോ​സ്, സു​രേ​ഷ് ബാ​ബു എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.


സ​മ്മേ​ള​ന​ത്തി​ൽ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യി സ​ന്തോ​ഷ് പ​ര​മേ​ശ്വ​ര​ൻ (പ്ര​സി​ഡ​ന്‍റ്), ആ​ദ​ർ​ശ് കെ. ​സ​ന്തോ​ഷ് (സെ​ക്ര​ട്ട​റി), കെ.​എ​സ്. സ​ന്തോ​ഷ് കു​മാ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ബി​ൻ കു​ര്യ​ൻ വ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു.