കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യി​ൽ ഭ​ക്ഷ​ണ​ശാ​ല അ​നു​വ​ദി​ച്ചു
Thursday, September 26, 2024 3:40 AM IST
ആ​ലു​വ: ദീ​പി​ക വാ​ർ​ത്ത​യെ തു​ട​ർ​ന്ന് ഗ​താ​ഗ​ത വ​കു​പ്പു മ​ന്ത്രി ഇ​ട​പെ​ട്ടു. ആ​ലു​വ കെ​എ​സ്ആ​ർ​ടി​സി റ​സ്റ്റ​റ​ന്‍റും കാ​ന്‍റീ​നും ആ​രം​ഭി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി. പു​തി​യ ഡി​പ്പോ നി​ർമാണം കാ​ര​ണം ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷ​മാ​യി ആ​ലു​വ​യി​ൽ ഭ​ക്ഷ​ണ​ശാ​ല ഇ​ല്ലാ​യെ​ന്ന് 'ദീ​പി​ക' റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

ഈ ​വാ​ർ​ത്ത യോ​ടൊ​പ്പം ഗ​താ​ഗ​ത വ​കു​പ്പ് സെ​ക്ര​ട്ട​റി കെ. ​വാ​സു​കി​യ്ക്ക് സ്റ്റേ​റ്റ് ലെ​വ​ൽ ഫു​ഡ് സേ​ഫ്റ്റി അ​ഡ് വൈ​സ​റി ക​മ്മി​റ്റി​യം​ഗ​മാ​യ ഷൈ​ൻ ക​ള​ത്തി​ൽ ആ​ണ് പ​രാ​തി ന​ൽ​കി​യ​ത്.


ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന​ത്തെ 16 കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ളി​ൽ റ​സ്റ്റ​റ​ന്‍റു​ക​ൾ ആ​രം​ഭി​ക്കാ​ൻ ഇ-​ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ച പ​ട്ടി​ക​യി​ൽ നി​ന്ന് ആ​ലു​വ​യെ ഒ​ഴി​വാ​ക്കി​യ​ത് പു​ന:​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ് പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.

തു​ട​ർ​ന്ന് ആ​ലു​വ​യു​ടെ പ്രാ​ധാ​ന്യം മു​ൻ​നി​ർ​ത്തി ഭ​ക്ഷ​ണ​ശാ​ല അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. ഒ​ക്ടോ​ബ​ർ 7 വ​രെ ഇ-​ടെ​ൻ​ഡ​റി​ൽ പ​ങ്കെ​ടു​ക്കാം. 900 സ്ക്വ​യ​ർ ഫീ​റ്റ് സ്ഥ​ല​മാ​ണ് റെ​സ്റ്ററിന്‍റിന് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഫോ​ൺ: 9995707131.