തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ രാ​ജി​വ​ച്ചു
Friday, September 27, 2024 4:02 AM IST
കാ​ക്ക​നാ​ട് : തൃ​ക്കാ​ക്ക​ര ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ മു​സ്ലിം ലീ​ഗി​ലെ പി.​എം. യൂ​നു​സ് രാ​ജി​വ​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ നേ​തൃ​ത്വ​വു​മാ​യു​ണ്ടാ​ക്കി​യ മു​ൻ ധാ​ര​ണ​പ്ര​കാ​ര​മാ​ണ് രാ​ജി. ഇ​ട​ച്ചി​റ​യി​ൽ നി​ന്നു​ള്ള സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി അ​ബ്ദു ഷാ​ന​ക്ക് അ​ഞ്ചു മാ​സ​ത്തേ​ക്കാ​ണ് പ​ദ​വി കൈ​മാ​റു​ക.

തു​ട​ർ​ന്ന് മു​സ്ലിം ലീ​ഗി​ലെ ടി.​ജി. ദി​നൂ​പ് വൈ​സ് ചെ​യ​ർ​മാ​നാ​വും. ഡി​സി​സി നേ​തൃ​ത്വ​വും ഘ​ട​ക​ക​ക്ഷി​ക​ളും ചേ​ർ​ന്നു​ണ്ടാ​ക്കി​യ മു​ൻ ധാ​ര​ണ​പ്ര​കാ​രം സ്വ​ത​ന്ത്ര കൗ​ൺ​സി​ല​ർ​മാ​ർ​ക്ക് ചി​ല പ​ദ​വി​ക​ൾ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ത്തി​രു​ന്നു.