എം​എ കാ​ന്പ​സി​ൽ ശാ​സ്ത്ര സാ​ങ്കേ​തി​ക മ​ത്സ​ര പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി
Friday, September 27, 2024 4:16 AM IST
കോ​ത​മം​ഗ​ലം: മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് അ​സോ​സി​യേ​ഷ​ന്‍റെ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് (ഓ​ട്ടോ​ണ​മ​സ്), മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് (ഓ​ട്ടോ​ണ​മ​സ്) എ​ന്നീ കാ​ന്പ​സു​ക​ളി​ൽ ശാ​സ്ത്ര സാ​ങ്കേ​തി​ക മ​ത്സ​ര പ്ര​ദ​ർ​ശ​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.

കൊ​ച്ചി​ൻ ഷി​പ്‌‌​യാ​ർ​ഡ് ലി​മി​റ്റ​ഡ്, ഇ​ന്ത്യ​ൻ സ്പേ​സ് റി​സ​ർ​ച്ച് ഓ​ർ​ഗ​നൈ​സേ​ഷ​ൻ, കേ​ര​ള ഫ​യ​ർ ആ​ന്‍​ഡ് റെ​സ്ക്യൂ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ഭാ​ര​ത് സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡ്, സ്റ്റീ​ൽ ആ​ന്‍​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഫോ​ർ​ജിം​ഗ്സ് ലി​മി​റ്റ​ഡ്, കേ​ര​ള പോ​ലീ​സ് എ​ന്നി​വ​യു​ടെ സ്റ്റാ​ളു​ക​ൾ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലും കേ​ര​ള സ്റ്റേ​റ്റ് കൗ​ണ്‍​സി​ൽ ഫോ​ർ സ​യ​ൻ​സ് ടെ​ക്നോ​ള​ജി ആ​ന്‍​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ്,


ഡി​സ്ട്രി​ക്ട് അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഫാം, ​കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം, ഹ​ണി ബീ ​പ്രോ​ഡ​ക്ട്സ്, മ​ണ്‍​പാ​ത്ര നി​ർ​മാ​ണ ത​ൽ​സ​മ​യ പ്ര​ദ​ർ​ശ​നം, ബോ​ട്ട​ണി, കെ​മി​സ്ട്രി, സു​വോ​ള​ജി, ഫി​സി​ക്സ്, ഹി​സ്റ്റ​റി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ൾ മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജി​ലും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മാ​ത്ത​മാ​റ്റി​ക്സ് ക്വി​സ്, സ​യ​ൻ​സ് ക്വി​സ്, അ​നി​മേ​ഷ​ൻ, ഐ​ഡി​യ​ത്തോ​ണ്‍, വെ​ബ് ഡി​സൈ​ൻ, സ്റ്റി​ൽ മോ​ഡ​ൽ, വ​ർ​ക്കിം​ഗ് മോ​ഡ​ൽ എ​ന്നീ മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ക്കും. ഏ​ഴ് ഇ​ന​ങ്ങ​ളി​ലാ​യി 1.5 ല​ക്ഷ​ത്തി​ൽ​പ​രം രൂ​പ​യു​ടെ സ​മ്മാ​ന​ങ്ങ​ളാ​ണ് ന​ൽ​കു​ന്ന​ത്. ശാ​സ്ത്ര വി​ഭാ​ഗ​ങ്ങ​ളി​ലെ ലാ​ബു​ക​ളി​ൽ വി​വി​ധ പ​രീ​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ൾ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി സ​ജീ​ക​രി​ച്ചി​ട്ടു​ണ്ട്.