ആ​ലു​വ-​ക​ടു​ങ്ങ​ല്ലൂ​ർ റോ​ഡി​ലെ അ​ക്വ​ഡേ​റ്റി​ൽ മി​ക്സ​ർ മെ​ഷീ​ൻ കു​ടു​ങ്ങി
Thursday, September 26, 2024 3:52 AM IST
ആ​ലു​വ: ക​ടു​ങ്ങ​ല്ലൂ​ർ റോ​ഡി​ലെ അ​ക്വ​ഡേ​റ്റി​ൽ മി​ക്സ​ർ മെ​ഷീ​ൻ കു​ടു​ങ്ങി. നി​ർ​മാ​ണ ജോ​ലി​ക്കു​പ​യോ​ഗി​ക്കു​ന്ന മി​ക്സ​ർ മെ​ഷീ​നു​മാ​യി വ​ന്ന വാ​ഹ​ന​മാ​ണ് കു​ടു​ങ്ങി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​നാ​ണ് സം​ഭ​വം.

പാ​ല​ത്തി​ന്‍റെ ഉ​യ​ര​ക്കു​റ​വ് കാ​ര​ണം വാ​ഹ​ന​ത്തി​ന്‍റെ മേ​ൽ​ഭാ​ഗം ത​ട​ഞ്ഞു നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ട​യ​റു​ക​ളി​ലെ കാ​റ്റ് അ​ഴി​ച്ചു വി​ട്ടാ​ണ് വാ​ഹ​നം ക​ട​ത്തി​വി​ട്ട​ത്.

മ​ണി​ക്കൂ​റോ​ളം ആ​ലു​വ - ക​ടു​ങ്ങ​ല്ലൂ​ർ റോ​ഡി​ലെ ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ല​ച്ചു. തു​ട​ർ​ന്ന് പ​റ​വൂ​ർ​ക​വ​ല, യു​സി കോ​ളേ​ജ്, കി​ഴ​ക്കെ ക​ടു​ങ്ങ​ല്ലൂ​ർ വ​ഴി യാ​ത്രാ ബ​സു​ക​ൾ അ​ട​ക്കം വ​ഴി​തി​രി​ച്ചു​വി​ട്ടു.


ദേ​ശീ​യ​പാ​ത​യി​ലും ഇ​തു കാ​ര​ണം ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക് ഉ​ണ്ടാ​ക്കി. പ​ത്ത് മ​ണി​യോ​ടെ ന​ഗ​ര​ഹൃ​ദ​യ​ത്തി​ൽ കാ​ർ ക​ത്തി​യ​തോ​ടെ രൂ​ക്ഷ​മാ​യ ഗ​താ​ഗ​ത​ക്കു​ര​ക്ക് ന​ഗ​ര​ത്തി​ന​ക​ത്തും ഉ​ണ്ടാ​യി. ഇ​തു കാ​ര​ണം സ്കൂ​ൾ ബ​സു​ക​ൾ പ​ല​തും വൈ​കി​യാ​ണ് അ​താ​ത് സ്കൂ​ളി​ൽ എ​ത്തി​യ​ത്.