തൊ​ഴി​ൽ​ത​ട്ടി​പ്പ്; പ​രാ​തി​ക്കാ​ർ​ക്ക് പ​ണം തി​രി​കെ ന​ൽ​കി
Thursday, September 26, 2024 3:40 AM IST
കാ​ക്ക​നാ​ട്: വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ല​രി​ൽ നി​ന്നാ​യി 2,000 മു​ത​ൽ 7,000 രൂ​പ വ​രെ ക​ബ​ളി​പ്പി​ച്ച കേ​സി​ൽ പോ​ലീ​സ് പി​ടി​യി​ലാ​യ ര​ഞ്ജി​ത്തി​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു.

പ​ന്ത്ര​ണ്ടോ​ളം പ​രാ​തി​ക്കാ​ർ ഇ​ന്ന​ലെ തൃ​ക്കാ​ക്ക​ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ രേ​ഖാ​മൂ​ലം പ​രാ​തി ന​ൽ​കാ​നെ​ത്തി​യി​രു​ന്നു.

ഇ​വ​ർ​ക്കെ​ല്ലാം അ​റ​സ്റ്റി​ലാ​യ ര​ഞ്ജി​ത്തി​ന്‍റെ കു​ടും​ബം പ​ണം തി​രി​കെ ന​ൽ​കാ​ൻ ത​യാറാ​യ​തോ​ടെ ഇ​വ​ർ പ​രാ​തി​യി​ല്ലെ​ന്ന് സ്റ്റേ​ഷ​നി​ൽ എ​ഴു​തി വ​ച്ച് ന​ൽ​കി​യ തു​ക വാ​ങ്ങി മ​ട​ങ്ങു​ക​യാ​യി​രു​ന്നു.


ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നും ക​ബ​ളി​പ്പി​ച്ച​തു​ക ക​ണ​ക്കാ​ക്കി​യ​പ്പോ​ൾ ഒ​രു ല​ക്ഷം രൂ​പ​യി​ൽ താ​ഴെയായ​തി​നാ​ലാ​ണ് ഇ​യാ​ൾ​ക്ക് ജാ​മ്യം ല​ഭി​ച്ച​ത്.