ക​ട​ന്ന​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്ക്
Thursday, September 26, 2024 3:52 AM IST
മൂ​വാ​റ്റു​പു​ഴ: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ട​ന്ന​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്ക്. നി​ര്‍​മ​ല കോ​ള​ജി​ലെ 25ഓ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ വി​വി​ധ കാ​യി​ക പ​രി​ശീ​ല​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രു​ന്ന​പ്പോ​ൾ ക​ട​ന്ന​ല്‍ കു​ത്തേ​റ്റ​ത്.

സ്‌​പോ​ര്‍​ട്‌​സ് ഹോ​സ്റ്റ​ലി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും കാ​യി​ക അ​ധ്യാ​പ​ക​നു​മാ​ണ് ക​ട​ന്ന​ലാ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. പ​രി​ക്കേ​റ്റ വി​ദ്യാ​ര്‍​ഥി​ക​ളെ മൂ​വാ​റ്റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൂ​ടു​ത​ൽ ക്ഷീ​ണി​ത​രാ​യി കാ​ണ​പ്പെ​ട്ട നാ​ല് വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലും മ​റ്റു​ള്ള​വ​ർ ചി​കി​ത്സ​യി​ലു​മാ​ണ്. ആ​രു​ടേ​യും നി​ല ഗു​രു​ത​ര​മ​ല്ല.