മി​നി മാ​ര​ത്ത​ൺ നാ​ളെ
Friday, September 27, 2024 3:49 AM IST
നെ​ടു​മ്പാ​ശേ​രി: അ​ത്താ​ണി സെ​ന്‍റ് ഫ്രാ​ൻ​സി​സ് അ​സീ​സി ഹൈ​സ്കൂ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള ക​മ്പ​നി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ത്താ​ണി​യി​ൽ നാ​ളെ മി​നി മാ​ര​ത്ത​ണും ഫ​ൺ റ​ണും ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മ​ദ്യം, മ​യ​ക്കു​മരു​ന്ന്, അ​മി​ത മൊ​ബൈ​ൽ ഉ​പ​യോ​ഗം തു​ട​ങ്ങി​യ സാ​മൂ​ഹ്യ തി​ന്മ​ക​ൾ​ക്കെ​തി​രെ​യാ​ണ് മാ​ര​ത്ത​ൺ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. റൂ​റ​ൽ എ​സ്പി വൈ​ഭ​വ് സ​ക്സേ​ന രാ​വി​ലെ ആ​റി​ന് സ്കൂ​ൾ പ​രി​സ​ര​ത്ത് വെ​ച്ച് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.


മാ​ര​ത്ത​ൺ 10 കി​ലോ​മീ​റ്റ​റി​ലും ഫ​ൺ റ​ൺ മൂ​ന്നു കി​ലോ​മീ​റ്റ​റി​ലു​മാ​ണ്. രാ​ജ്യാ​ന്ത​ര കാ​യി​ക താ​ര​ങ്ങ​ൾ ഉൾപ്പടെ 800ഓളം പേർ പ​ങ്കെ​ടു​ക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ റ​വ. ഡോ. ​അ​സി​ൻ തൈ​പ്പ​റ​മ്പി​ൽ, ടി.​സി. ഷൈ​ബി, കെ.​വി. ഷാ​ലി, കെ.​എ​ച്ച്. ഉ​ബൈ​ദ്, എം.​ആ​ർ. ഗി​രീ​ഷ് കു​മാ​ർ, എം.​എ​സ്. അ​നു​കൃ​ഷ്ണ, കാ​ത​റി​ൻ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.