ജനകീയ തെളിവെടുപ്പ്
Thursday, September 26, 2024 3:28 AM IST
കൊ​ച്ചി: വൈ​ദ്യു​തി നി​ര​ക്ക് വ​ര്‍​ധി​പ്പി​ക്കാ​നു​ള്ള കെ​എ​സ്ഇ​ബി നീ​ക്ക​ത്തി​നെ​തി​രെ ജ​ന​കീ​യ പ്ര​തി​രോ​ധം തീ​ര്‍​ക്കാ​മൊ​രു​ങ്ങി ആം ​ആ​ദ്മി പാ​ര്‍​ട്ടി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പാ​ര്‍​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ജ​ന​കീ​യ തെ​ളി​വെ​ടു​പ്പ് സം​ഘ​ടി​പ്പി​ക്കും.

എ​റ​ണാ​കു​ള​ത്ത് പ​ബ്ലി​ക് ലൈ​ബ്ര​റി​ക്ക് സ​മീ​പ​മു​ള്ള സി. ​അ​ച്യു​ത​മേ​നോ​ന്‍ ഹാ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് പൊ​തു​തെ​ളി​വെ​ടു​പ്പ്. തെ​ളി​വെ​ടു​പ്പ് പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.