സ്കൂ​ട്ട​ർ മോ​ഷ്ടാ​വ് പാ​ല​ക്കാ​ട് പി​ടി​യി​ലാ​യി
Thursday, September 26, 2024 3:40 AM IST
ആ​ലു​വ: ന​ഗ​ര​മ​ധ്യ​ത്തി​ലെ വീ​ട്ടി​ൽ നി​ന്ന് മോ​ഷ്ടി​ച്ച സ്കൂ​ട്ട​റി​ൽ ക​റ​ങ്ങി ന​ട​ന്ന് മോ​ഷ​ണം ന​ട​ത്തി​യ മോ​ഷ്ടാ​വ് പാ​ല​ക്കാ​ട് പി​ടി​യി​ലാ​യി. എ​ള​മ​ക്ക​ര മ​ഠ​ത്തി​പ്പ​റ​മ്പി​ൽ ബി​ജു​രാ​ജി(54)​നെ​യാ​ണ് ആ​ലു​വ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 28ന് ​കാ​രോ​ത്തു​കു​ഴി റോ​ഡി​ന് സ​മീ​പ​മു​ള്ള വീ​ട്ടി​ൽ നി​ന്നാ​ണ് ഇ​രു​ച​ക്ര​വാ​ഹ​നം മോ​ഷ്ടി​ച്ച​ത്. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പാ​ല​ക്കാ​ടു​നി​ന്നും സ്കൂ​ട്ട​ർ സ​ഹി​തം ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.


വി​വി​ധ ജി​ല്ല​ക​ളി​ൽ മോ​ഷ​ണം, സ്പി​രി​റ്റ് ക​ട​ത്ത്, പി​ടി​ച്ചു​പ​റി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. ഇ​ൻ​സ്പ​ക്ട​ർ എം.​എം. മ​ഞ്ജു ദാ​സ്, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പി.​എം. സ​ലിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.