ബോ​ർ​ഡ് മ​റി​ഞ്ഞ് വീ​ണ് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്
Thursday, September 26, 2024 3:40 AM IST
മ​ര​ട്: കു​ഴി മു​ന്ന​റി​യി​പ്പ് ബോ​ർ​ഡ് മ​റി​ഞ്ഞു വീ​ണ് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. കൊ​ച്ചി-ധ​നു​ഷ്കോ​ടി ദേ​ശീ​യ പാ​ത​യി​ൽ തി​ര​ക്കേ​റി​യ കു​ണ്ട​ന്നൂ​ർ ജം​ഗ്ഷ​നി​ലെ പാ​താ​ള​ക്കു​ഴി​യി​ൽ വീ​ഴാ​തി​രി​ക്കാ​ൻ നാ​ട്ടി​യ 'ഗോ ​സ്ലോ' ബോ​ർ​ഡ് മ​റി​ഞ്ഞു വീ​ണാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി അ​വി​നേ​ഷി​ന്(38) പരിക്കേ​റ്റ​ത്.

നെ​ട്ടൂ​രി​ലെ ഭ​ക്ഷ​ണ വി​ത​ര​ണ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​യ അ​വി​നേ​ഷ് സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ബി​ഹാ​റി സ്വ​ദേ​ശി​യു​മാ​യി ആ​ശു​പ​ത്രി​യി​ലേ​ക്കു പോ​കും വ​ഴി​യാ​യി​രു​ന്നു അ​പ​ക​ടം. കു​ഴി​യും 'ഗോ ​സ്ലോ' ബോ​ർ​ഡും ക​ണ്ട് വേ​ഗം കു​റ​ച്ച് അ​രി​ക് ഒ​തു​ക്കി​യ​പ്പോ​ൾ അ​തി​വേ​ഗ​ത്തി​ൽ പോ​യ ടി​പ്പ​ർ ലോ​റി​യു​ടെ കാ​റ്റ​ടി​ച്ച് ബോ​ർ​ഡ് മ​റി​ഞ്ഞ് അ​വി​നേ​ഷി​ന്‍റെ വ​ല​തു കൈ​യിലേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.


അ​വി​നേ​ഷി​ന്‍റെ ചെ​റു​വി​ര​ൽ മു​റി​ഞ്ഞു. ഏഴു തു​ന്നി​ക്കെ​ട്ടു​ണ്ട്. ഈ ​ഭാ​ഗ​ത്തെ കു​ഴി​യു​ടെ ആ​ഴ​മ​റി​യാ​തെ ഒ​ട്ടേ​റെ യാ​ത്രി​ക​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​തോ​ടെ ട്രാ​ഫി​ക് പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് മു​ന്ന​റി​യി​പ്പ് ബോ​ർ​ഡും ബാ​രി​യ​റും സ്ഥാ​പി​ച്ച​ത്. രാ​ത്രി ചു​വ​പ്പ് ലൈ​റ്റ് തെ​ളി​യു​ന്ന വി​ധ​മാ​യി​രു​ന്നു മു​ന്ന​റി​യി​പ്പ്.