വീ​ടു​ക​യ​റി ആ​ക്ര​മ​ണം: പ്ര​തികളിലൊരാൾ പി​ടി​യി​ൽ
Thursday, September 26, 2024 3:40 AM IST
അ​രൂ​ർ: തി​രു​വോ​ണ ദി​വ​സം അ​രൂ​രി​ൽ വീ​ടു​ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. എ​ൻ​ആ​ർ​ഇ​പി ജം​ഗ്ഷ​ന് സ​മീ​പം ഉ​ള്ള ക​രി​ങ്ക​ണം കു​ഴി​യി​ൽ ജോ​ർ​ജ്-​മേ​രി ദ​മ്പ​തി​ക​ളു​ടെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ 15 ഓ​ളം പ്ര​തി​ക​ളി​ൽ ഒ​രാ​ളെ​യാ​ണ് അ​രൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ജോ​ർ​ജി​ന്‍റെ മ​ക​ൻ നി​ഖി​ലു​മാ​യി പ്ര​തി​ക​ൾ ഉ​ണ്ടാ​ക്കി​യ വാ​ക്ക് ത​ർ​ക്ക​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​രു​ന്നു ആ​ക്ര​മ​ണം.


ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം നാ​ട്ടി​ൽ നി​ന്നും മു​ങ്ങി​യ പ്ര​തി​ക​ൾ ഗ്രൂ​പ്പു​ക​ളാ​യി തി​രി​ഞ്ഞ് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ് വ​ര​വേ​യാ​ണ് തൊ​ടു​പു​ഴ കോ ​ഓ​പ്പ​റേ​റ്റീ​വ് ലോ ​കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യാ​യ ക​രി​ങ്ങ​ണം കു​ഴി, അ​രൂ​ർ പ​ഞ്ചാ​യ​ത്ത് ആ​റാം വാ​ർ​ഡി​ലെ കാ​ർ​ത്തി​ക് എ​ന്ന യ​ദു​വി(22)​നെ തൊ​ടു​പു​ഴ സി​ഐ മ​ഹേ​ഷി​ന്‍റെ സ​ഹാ​യ​ത്തോ​ടെ അ​രൂ​ർ പോ​ലീ​സ് തൊ​ടു​പു​ഴ​യി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്.