അ​ങ്ക​മാ​ലി മേ​ഖ​ലാ വൈ​ദീ​ക സ​മ്മേ​ള​നം
Thursday, September 26, 2024 3:52 AM IST
കാ​ല​ടി : സ്നേ​ഹം സേ​വ​ന​മാ​കു​ന്നി​ട​ങ്ങ​ളി​ലാ​ണ് ദൈ​വീ​ക​ത മ​നു​ഷ്യ​ജീ​വി​ത​ത്തി​ൽ മാം​സം ധ​രി​ക്കു​ന്ന​തെ​ന്നു ഡോ. ​എ​ബ്ര​ഹാം മാ​ർ സേ​വേ​റി​യോ​സ് മെത്രാപ്പോലീത്തു.​ അ​ങ്ക​മാ​ലി മേ​ഖ​ലാ വൈ​ദീ​ക സ​മ്മേ​ള​നം മ​ഞ്ഞ​പ്ര സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​കാ​രി ഫാ. ​വ​ർ​ഗീസ് തൈ​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ത​ങ്ക​ച്ച​ൻ അ​രീ​ക്ക​ൽ ധ്യാ​നം ന​യി​ച്ചു. അ​ങ്ക​മാ​ലി മേ​ഖ​ലാ വൈ​ദീ​ക സെ​ക്ര​ട്ട​റി​യാ​യി ഫാ. ​ഏ​ലി​യാ​സ് ഐ​പ്പ് പാ​റ​യ്ക്ക​ലി​നെ യോ​ഗം തി​ര​ഞ്ഞെ​ടു​ത്തു.


ഗീ​വ​ർ​ഗീ​സ് അ​രീ​ക്ക​ൽ കോ​ർ എ​പ്പി​സ്‌​കോ​പ്പ, ഫാ. ​പൗ​ലോ​സ് അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ, ഫാ. ​മാ​ത്യു​സ്, ഫാ. ​തോ​മ​സ്, ഐ.​പി. ​ജേ​ക്ക​ബ്,ഫാ. ​മെ​ജോ മൂ​ഴ​യി​ൽ, ഫാ. ​എ​ൽ​ദോ ചെ​റി​യാ​ൻ, എം.​പി. എ​ൽ​ദോ , സ​ണ്ണി പൈ​നാ​ട​ത്ത്, ഷാ​ബു വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.