ഈ​ശ്വ​രചി​ന്ത സ​ക​ല ദുഃ​ഖ​ങ്ങ​ള്‍​ക്കും പ​രി​ഹാ​രം: പ്ര​ഫ.​ എം.​കെ.​ സാ​നു
Thursday, September 26, 2024 3:40 AM IST
കൊ​ച്ചി: ജീ​വി​ത​ത്തി​ലെ സ​ക​ല ദു​ഖ​ങ്ങ​ള്‍​ക്കും വേ​ദ​ന​ക​ള്‍​ക്കും പ​രി​ഹാ​ര​മാ​കു​ന്ന​തി​ല്‍ ഈ​ശ്വ​ര ചി​ന്ത​യ്ക്ക് അ​തി​പ്രാ​ധാ​ന്യ​മു​ണ്ടെ​ന്ന് പ്ര​ഫ.​എം.​കെ സാ​നു. വി​വി​ധ ക​ല​ക​ളെ ഉ​പാ​സി​ക്കു​ക വ​ഴി സ​ക​ല ജ​ന​ത​ക​ളു​ടെ സ​ര്‍​വ്വ​തോ​ന്മു​ഖ​മാ​യ വ​ള​ര്‍​ച്ച​യ്ക്കും അ​ത് കാ​ര​ണ​മാ​കു​മെ​ന്നും അ​ദ്ദേ​ഹം ഉ​ത്‌​ബോ​ധി​പ്പി​ച്ചു.

വ​ല്ലാ​ര്‍​പാ​ടം ബ​സി​ലി​ക്ക​യു​ടെ സ്ഥാ​പ​ന​ത്തി​ന്‍റെ​യും പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ തി​രു​ച്ചി​ത്ര പ്ര​തി​ഷ്ഠ​യു​ടേ​യും മ​ഹാ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യു​ള്ള സാം​സ്‌​ക്കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


ബ​സി​ലി​ക്ക റെ​ക്ട​ര്‍ ഫാ. ​ജെ​റോം ച​മ്മി​ണി​ക്കോ​ട​ത്ത് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ്ര​ഫ.​കെ.​വി.​തോ​മ​സ്, ടി.​ജെ.​വി​നോ​ദ് എം​എ​ല്‍​എ, ചാ​വ​റ ക​ള്‍​ച്ച​റ​ല്‍ സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​അ​നി​ല്‍ ഫി​ലി​പ്പ്, എ​റ​ണാ​കു​ളം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് അ​ഡ്വ.​എ​ല്‍​സി ജോ​ര്‍​ജ്,

മു​ള​വു​കാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​സ് മാ​ര്‍​ട്ടി​ന്‍, വ​ല്ലാ​ര്‍​പാ​ടം ഹി​സ്റ്റ​റി ക​മ്മീ​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ യു.​ടി. പോ​ള്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സി​നി​മാ താ​രം ടി​നി ടോം ​ക​ലാ​പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.