അ​ന്വേ​ഷ​ണ സ​മ​യ​പ​രി​ധി നീ​ട്ടി ന​ൽ​കി
Thursday, September 26, 2024 3:52 AM IST
ആ​ലു​വ: ചൂ​ർ​ണി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് നി​യ​മ​ന ക്ര​മ​ക്കേ​ട് അ​ന്വേ​ഷി​ക്കാ​ൻ ആ​ലു​വ ടൗ​ൺ പോ​ലീ​സി​ന് ആ​ലു​വ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ന​ൽ​കി​യ സ​മ​യ​പ​രി​ധി നീ​ട്ടി ന​ൽ​കി. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി മെ​ഡി​ക്ക​ൽ ലീ​വ് എ​ടു​ത്ത​തോ​ടെ മൊ​ഴി​യെ​ടു​ക്കാ​നാ​യി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ച​തോ​ടെ​യാ​ണ് 12 ദി​വ​സ​ത്തേ​ക്ക് നീ​ട്ടി ന​ൽ​കി​യ​ത്.

വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ രാ​ഹു​ൽ ആ​ലു​വ ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി ഒ​ന്നി​ൽ ന​ല്കി​യ ഹ​ർ​ജി​യി​ൽ 25 ന​കം അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ന​ൽ​കാ​നാ​ണ് ആ​ലു​വ എ​സ്എ​ച്ച്ഒ​യ്ക്ക് ഉ​ത്ത​ര​വ് ന​ൽ​കി​യി​രു​ന്ന​ത്.


ഇ​തി​നി​ടെ ചൂ​ർ​ണി​ക്ക​ര ഗ്രാ​മ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ അ​ഡ്മി​റ്റ് ആ​യി. റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കേ​ണ്ട തീ​യ​തി ഒക്ടോബർ ഏ​ഴു​വ​രെ​യാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. പ​രാ​തി​ക്കാ​ര​ന് വേ​ണ്ടി അ​ഡ്വ. ജേ​ക്ക​ബ് മാ​ത്യു ഹാ​ജ​രാ​യി .