ബ​സ് ഡ്രൈ​വ​ർ​ക്ക് നേ​രേ ആ​ക്ര​മ​ണം: പ്ര​തി അ​റ​സ്റ്റി​ൽ
Thursday, September 26, 2024 3:40 AM IST
അ​രൂ​ർ: ദേ​ശീ​യ​പാ​ത 66 എ​ര​മ​ല്ലൂ​ർ ക​വ​ല​യി​ൽ ഇന്നലെ ബ​സ് ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി പി​ടി​യി​ൽ. എ​ര​മ​ല്ലൂ​ർ സ്വ​ദേ​ശി സോ​മേ​ഷ് ആണ് അറസ്റ്റിലായത്. പരിക്കേറ്റ ഡ്രൈവർ മാത്യുവിന്‍റെ മൊഴിപ്രകാരമാണ് പോ​ലീ​സ് ഇയാളെ പിടികൂടിയത്.

ഇന്നലെ രാവിലെ ബ​സി​ന്‍റെ ട​യ​ർ ചെ​ളി വെ​ള്ള​ത്തി​ൽ ചാ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് സ​മീ​പ​ത്തുകൂടി ക​ട​ന്നു​പോ​യ ബൈ​ക്ക് യാ​ത്രി​ക​നാ​യ സോ​മേ​ഷി​നു മേ​ൽ ചെ​ളി​വെ​ള്ളം വീ​ണി​രു​ന്നു. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ബൈ​ക്ക് യാ​ത്രി​ക​ൻ ക​ലൂ​ർ- ചേ​ർ​ത്ത​ല സ​ർ​വീ​സ് ന​ട​ത്തു​ന്ന “മ​ല​യാ​ളീ​സ്” എ​ന്ന സ്വ​കാ​ര്യ ബ​സി​ന് നേ​രെ പ്ര​കോ​പ​ന​വു​മാ​യി എ​ത്തി.

എ​ര​മ​ല്ലൂ​ർ ക​വ​ല​യി​ൽ ബ​സി​ന് കു​റു​കെ ബൈ​ക്ക് വ​ട്ട​മി​ട്ട് നി​ർ​ത്തി​യ യു​വാ​വ് ഒ​രു ക​ല്ലെ​ടു​ത്ത് ബ​സി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ ചി​ല്ലെ​റി​ഞ്ഞ് ത​ക​ർ​ക്കുകയായിരുന്നു. തുടർന്ന് പ്രതി കൈ​യി​ൽ ക​രു​തി​യ കാ​നി​ലു​ള്ള പെ​ട്രോ​ൾ ബസ് ഡ്രൈവറുടെ ത​ല​യി​ലേ​ക്ക് ഒ​ഴി​ച്ചു. ഡ്രൈ​വ​റു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രും ബ​സി​ലു​ള്ള യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് ഡ്രൈ​വ​റെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.


അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​ത ത​ട​സ​വും സം​ഘ​ർ​ഷ​വും നീ​ണ്ടു​നി​ന്നു. അ​രൂ​ർ പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കി. ബ​സ് ഡ്രൈ​വ​ർ ചേ​ർ​ത്ത​ല വ​യ​ലാ​ർ കൈ​ത​ത്ത​റ വീ​ട്ടി​ൽ മാ​ത്യു​വി​നെ അ​രൂ​രി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത സോമേഷിനെ ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും .