വ​ന്യ​മൃ​ഗ​ശ​ല്യം; ഹാ​ംഗിം​ഗ് ഫെ​ൻ​സിം​ഗ് ഉ​ട​ൻ സ്ഥാ​പി​ക്കു​മെ​ന്ന് എം​എ​ൽ​എ
Friday, September 27, 2024 4:16 AM IST
കോ​ത​മം​ഗ​ലം: വ​ന്യ​മൃ​ഗ​ശ​ല്യം രൂ​ക്ഷ​മാ​യി നി​ൽ​ക്കു​ന്ന നീ​ണ്ട​പാ​റ, ചെ​ന്പ​ൻ​കു​ഴി പ്ര​ദേ​ശ​ങ്ങ​ളി​ൽ 40 ല​ക്ഷം ചെ​ല​വ​ഴി​ച്ച് ഹാം​ഗിം​ഗ് ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്തി ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്ന് ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ അ​റി​യി​ച്ചു.

3.5 മീ​റ്റ​ർ ഉ​യ​ര​ത്തി​ലും മൂ​ന്ന് മീ​റ്റ​ർ വീ​തി​യി​ലും ഇ​രു വ​ശ​ങ്ങ​ളി​ലേ​ക്ക് 1.5 മീ​റ്റ​ർ അ​ക​ല​ത്തി​ലാ​ണ് ഹാ​ംഗിം​ഗ് ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​ന്ന​ത്. ഏ​റ്റ​വും ആ​ധു​നി​ക രീ​തി​യി​ലു​ള്ള ഫെ​ൻ​സിം​ഗാ​ണ് സ്ഥാ​പി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.


ഹാം​ഗിം​ഗ് ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ചെ​ന്പ​ൻ​കു​ഴി​യി​ൽ പ്ര​ദേ​ശ​വാ​സി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ടു​ള്ള ജ​ന​കീ​യ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ബി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​എം. ക​ണ്ണ​ൻ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഹ​രീ​ഷ് രാ​ജ​ൻ, സൈ​ജ​ന്‍റ് ചാ​ക്കോ, നേ​ര്യ​മം​ഗ​ലം റേ​ഞ്ച് ഓ​ഫീ​സ​ർ കെ.​എ​ഫ്. ഷ​ഹ​നാ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.