അ​ട​യ്ക്ക മോ​ഷ്ടാ​വി​നെ റി​മാ​ൻ​ഡ് ചെ​യ്തു
Friday, September 27, 2024 4:16 AM IST
ക​ല്ലൂ​ർ​ക്കാ​ട്: അ​ട​യ്ക്ക മോ​ഷ​ണം ന​ട​ത്തി പോ​ലീ​സ് പി​ടി​യി​ലാ​യ ആ​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു ചെ​യ്തു. കാ​വ​ക്കാ​ട് പു​തു​വേ​ലി​ച്ചി​റ അ​ഭി​ലാ​ഷാ​ണ് (43) ക​ല്ലൂ​ർ​ക്കാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പൈ​ങ്ങോ​ട്ടൂ​ർ ആ​ടു​കു​ഴി​യി​ൽ ഫ്രാ​ൻ​സി​സി​ന്‍റെ പു​ര​യി​ട​ത്തി​ൽ​നി​ന്ന് പ​തി​വാ​യി അ​ട​യ്ക്ക മോ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​താ​യി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.


പ​ല പ്രാ​വ​ശ്യ​മാ​യി ഏ​ക​ദേ​ശം 20,000 രൂ​പ​യു​ടെ അ​ട​യ്ക്ക മോ​ഷ​ണം പോ​യി​ട്ടു​ള്ള​താ​യാ​ണ് പ​രാ​തി. അ​ടു​ത്ത​യി​ടെ അ​ഭി​ലാ​ഷ് 1800 രൂ​പ​യു​ടെ അ​ട​യ്ക്ക സ​മീ​പ​ത്തു​ള്ള മ​ല​ഞ്ച​ര​ക്കു​ക​ട​യി​ൽ വി​റ്റ​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി. നേ​ര​ത്തേ ന​ട​ത്തി​യ ഒ​ട്ടു​പാ​ൽ മോ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ല്ലൂ​ർ​ക്കാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രെ കേ​സ് നി​ല​വി​ലു​ണ്ട്.