ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ ക​ത്തി​ന​ശി​ച്ചു
Thursday, September 26, 2024 3:28 AM IST
ആ​ലു​വ: ഏ​റെ തി​ര​ക്കേ​റി​യ പാ​ല​സ് റോ​ഡി​ലൂ​ടെ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​ർ അ​ഗ്നി​ക്കി​ര​യാ​യി. കാ​ർ ഓ​ടി​ച്ചി​രു​ന്ന പ​റ​വൂ​ർ മാ​ഞ്ഞാ​ലി നി​ല​പ്പു​ര വീ​ട്ടി​ൽ ഫെ​ബി​ൻ, സ​ഹ​യാ​ത്രി​ക​ൻ ഷാ​ന​വാ​സ് എ​ന്നി​വ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ ആ​ലു​വ സെ​ന്‍റ് സേ​വ്യേ​ഴ്സ് കോ​ള​ജി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. എ​ൻ​ജി​ൻ റൂ​മി​ൽ നി​ന്ന് തീ​യും പു​ക​യും ഉ​യ​രു​ന്ന​ത് ക​ണ്ട് കാ​ർ നി​ർ​ത്തി ഇ​രു​വ​രും ചാ​ടി​യി​റ​ങ്ങു​ക​യാ​യി​രു​ന്നു.


ഡ്രൈ​വ​റു​ടെ ഭാ​ഗ​ത്തെ വാ​തി​ൽ ലോ​ക്കാ​യി പോ​യ​തി​നാ​ൽ ഇ​ട​തു​വ​ശ​ത്തു​കൂ​ടി​യാ​ണ് ഇ​രു​വ​രും ര​ക്ഷ​പ്പെ​ട്ട​ത്. തൊ​ട്ടു​പി​ന്നാ​ലെ ആ​ളി​പ്പി​ടി​ച്ച തീ ​കാ​റി​ന് അ​ക​ത്തേ​ക്കും ക​ട​ന്നു. ആ​ലു​വ ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മെ​ത്തി തീ​യ​ണ​ച്ചു.

2023 മോ​ഡ​ൽ നി​സാ​ൻ മാ​ഗ്നെ​റ്റ് കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. സം​ഭ​വം, ന​ഗ​ര​ത്തി​ൽ ഏ​റെ നേ​രം ഗ​താ​ഗ​ത​ക്കു​രു​ക്കി​നി​ട​യാ​ക്കി.