മാ​ർ​ത്തോ​മ ചെ​റി​യ പ​ള്ളിയിൽ ക​ൽ​ക്കു​രി​ശ് പെ​രു​ന്നാ​ൾ
Friday, September 27, 2024 4:16 AM IST
കോ​ത​മം​ഗ​ലം: തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ കോ​ത​മം​ഗ​ലം മാ​ർ​ത്തോ​മ ചെ​റി​യ പ​ള്ളി​യു​ടെ പ​ടി​ഞ്ഞാ​റു​വ​ശ​ത്തു​ള്ള ക​ൽ​ക്കു​രി​ശി​ന്‍റെ പെ​രു​ന്നാ​ൾ ആ​ഘോ​ഷി​ച്ചു. അ​ഞ്ചി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്കു പൗ​ലോ​സ് മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. യ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ് ബാ​വ മ​ല​ങ്ക​ര സ​ഭ​യു​ടെ സ​ത്യ​വി​ശ്വാ​സ​ത്തി​ന്‍റെ കാ​വ​ൽ പി​താ​വാ​ണെ​ന്ന് മെ​ത്രാ​പ്പോ​ലീ​ത്ത അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​ള്ളി സ്ഥാ​പ​ന​ത്തി​നു മു​ന്പ് സ്ഥാ​പി​ത​മാ​യ ക​ൽ​ക്കു​രി​ശി​ന് ഏ​റ്റ​ക്കു​റ​ച്ചി​ലു​ക​ൾ ഉ​ണ്ടാ​വാ​തെ അ​ന്ന​ത്തെ നാ​ടു​വാ​ഴി​ക​ളാ​യി​രു​ന്ന ക​ർ​ത്താ​ക്ക​ന്മാ​ർ കാ​വ​ലി​രു​ന്ന​തി​നെ അ​നു​സ​മ​രി​പ്പി​ച്ച് മൂ​ന്ന് വൈ​ദീ​ക​ർ അം​ശ​വ​സ്ത്ര​ങ്ങ​ൾ അ​ണി​ഞ്ഞ് പ്ര​ത്യേ​ക ഇ​രി​പ്പി​ട​ങ്ങ​ളി​ലി​രു​ന്ന് വി​ശ്വാ​സി​ക​ളെ അ​നു​ഗ്ര​ഹി​ച്ചു. ആ​ശീ​ർ​വാ​ദ​ത്തി​നു ശേ​ഷം പൂ​ർ​വി​ക പ​തി​വ​നു​സ​രി​ച്ച് വി​ശ്വാ​സി​ക​ൾ​ക്ക് അ​വി​ലും പ​ഴ​വും ശ​ർ​ക്ക​ര​യും നേ​ർ​ച്ച വ​ഴി​പാ​ടാ​യി വി​ത​ര​ണം ചെ​യ്തു.


പെ​രു​ന്നാ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് വി​കാ​രി ഫാ. ​ജോ​സ് പ​ര​ത്തു​വ​യ​ലി​ൽ, ഫാ. ​ജോ​സ് ത​ച്ചേ​ത്കു​ടി, ഫാ. ​ഏ​ലി​യാ​സ് പൂ​മ​റ്റ​ത്തി​ൽ, ഫാ. ​ബി​ജോ കാ​വാ​ട്ട്, ഫാ. ​ബേ​സി​ൽ ഇ​ട്ടി​യാ​ണി​യ്ക്ക​ൽ ട്ര​സ്റ്റി​മാ​രാ​യ ബേ​ബി ആ​ഞ്ഞി​ലി​വേ​ലി​ൽ, ഏ​ലി​യാ​സ് കീ​രം​പ്ലാ​യി​ൽ, സ​ലിം ചെ​റി​യാ​ൻ മാ​ലി​ൽ, ബേ​ബി പാ​റേ​ക്ക​ര, ബി​നോ​യി തോ​മ​സ് മ​ണ്ണ​ൻ​ചേ​രി, എ​ബി ചേ​ലാ​ട്ട്, റോ​യി മാ​ലി​ൽ, മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, ഭ​ക്ത​സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പെ​രു​ന്നാ​ൾ ക​ച്ച​വ​ട​ത്തി​നു​ള്ള സ്റ്റാ​ളു​ക​ളു​ടെ ലേ​ല​വും ന​ട​ന്നു. ഇ​ന്ന് രാ​വി​ലെ 7.15ന് ​അ​ഞ്ചി​ന്മേ​ൽ കു​ർ​ബാ​ന. 10 മു​ത​ൽ ഒ​ന്നു വ​രെ ഏ​ക​ദി​ന ധ്യാ​ന​യോ​ഗ​വും പ​രി​ശു​ദ്ധ​നാ​യ യ​ൽ​ദോ മാ​ർ ബ​സേ​ലി​യോ​സ് ബാ​വാ​യോ​ടു​ള്ള മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും രോ​ഗി​ക​ൾ​ക്കു വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥ​ന​യു​മു​ണ്ടാ​യി​രി​ക്കും.