‘തൃ​ശൂ​ര്‍ പൂ​രം ക​ല​ക്കി​യ​തി​നു പി​ന്നി​ല്‍ പി​ണ​റാ​യി​യു​ടെ ഹി​ഡ​ന്‍ അ​ജ​ന്‍​ഡ’
Thursday, September 26, 2024 4:04 AM IST
വാ​ഴ​ക്കു​ളം: തൃ​ശൂ ര്‍​പൂ​രം ക​ല​ക്കി​യ​തി​ന് പി​ന്നി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഹി​ഡ​ന്‍ അ​ജ​ന്‍​ഡ ന​ട​പ്പി​ലാ​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് മു​ന്‍ എം​എ​ല്‍​എ ജോ​സ​ഫ് വാ​ഴ​ക്ക​ന്‍. കെ​പി​സി​സി ആ​ഹ്വാ​ന​പ്ര​കാ​രം കോ​ണ്‍​ഗ്ര​സ് മ​ഞ്ഞ​ള്ളൂ​ര്‍ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ഴ​ക്കു​ളം ടൗ​ണി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലാ​വ​ലി​ന്‍ സ്വ​ര്‍​ണ​ക്ക​ട​ത്ത്, മാ​സ​പ്പ​ടി, ലൈ​ഫ് മി​ഷ​ന്‍ കോ​ഴ, വ​യ​നാ​ട് ഉ​രു​ള്‍​പൊ​ട്ട​ല്‍ ശ​വ​സം​സ്കാ​ര കൊ​ള്ള തു​ട​ങ്ങി​യ നി​ര​വ​ധി കേ​സു​ക​ള്‍ സി​ബി​ഐ​യും ഇ​ഡി​യും അ​ന്വേ​ഷി​ക്കേ​ണ്ട​തു​ണ്ട്.


ഇ​തി​ല്‍​നി​ന്നും ര​ക്ഷ​പ്പെ​ടു​ന്ന​തി​നു​വേ​ണ്ടി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ട​നി​ല​ക്കാ​ര്‍ വ​ഴി ബി​ജെ​പി​യു​മാ​യി ഉ​ണ്ടാ​ക്കി​യ അ​വി​ശു​ദ്ധ സ​ഖ്യ​ത്തി​ന്‍റെ വി​ജ​യ​മാ​ണ് നാം ​ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തൃ​ശൂ​രി​ല്‍ ക​ണ്ട​തെ​ന്നും വാ​ഴ​ക്ക​ന്‍ പ​റ​ഞ്ഞു.

മ​ഞ്ഞ​ള്ളൂ​ര്‍ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് ക​ട​യ്ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൂ​വാ​റ്റു​പു​ഴ മു​ന്‍​സി​പ്പ​ല്‍ ചെ​യ​ര്‍​മാ​ന്‍ പി.​പി. എ​ല്‍​ദോ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.