ഏരൂർ മാത്തൂർ ജംഗ്ഷനിൽ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള കെ​ട്ടി​ടം യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി
Thursday, September 26, 2024 3:28 AM IST
തൃ​പ്പൂ​ണി​ത്തു​റ: റോ​ഡ് വി​ക​സ​ന​ത്തി​നാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ത്ത കെ​ട്ടി​ട​ത്തി​ന്‍റെ ഭാ​ഗ​ങ്ങ​ൾ അ​ട​ർ​ന്നു വീ​ഴു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. എ​രൂ​ർ മാ​ത്തൂ​ർ ജം​ഗ്ഷ​നി​ലെ കെ​ട്ടി​ട​മാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് അ​പ​ക​ട ഭീ​ഷ​ണി​യാ​കു​ന്ന​ത്.

നൂ​റു വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഏ​റ്റെ​ടു​ത്തി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു. കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ൾ ഭാ​ഗ​ത്തു​ള്ള കോ​ൺ​ക്രീ​റ്റ് ക​ട്ട​ക​ളാ​ണ് താ​ഴേ​യ്ക്ക് പ​തി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം കോ​ൺ​ക്രീ​റ്റ് ക​ട്ട താ​ഴേ​യ്ക്ക് വീ​ണ് കാ​ൽ​ന​ട​ക്കാ​ര​ന് പ​രി​ക്കേ​റ്റി​രു​ന്നു.


ഏ​തു നി​മി​ഷ​വും ത​ക​ർ​ന്നു വീ​ഴാ​വു​ന്ന നി​ല​യി​ലു​ള്ള കെ​ട്ടി​ടം അ​ടി​യ​ന്ത​ര​മാ​യി പൊ​ളി​ച്ചു നീ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്‌.