പൊ​തു​രേ​ഖാ ബി​ല്‍: നി​യ​മ​സ​ഭാ സെ​ല​ക്ട് ക​മ്മി​റ്റി തെ​ളി​വെ​ടു​പ്പ് ഇ​ന്ന്
Thursday, September 26, 2024 3:28 AM IST
കൊ​ച്ചി: കേ​ര​ള പൊ​തു​രേ​ഖ ബി​ല്‍ സം​ബ​ന്ധി​ച്ച സെ​ല​ക്ട് ക​മ്മി​റ്റി​യു​ടെ തെ​ളി​വെ​ടു​പ്പ് ഇ​ന്ന് എ​റ​ണാ​കു​ള​ത്ത് ചേ​രും. മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി അ​ധ്യ​ക്ഷ​നാ​യ സെ​ല​ക്ട് ക​മ്മി​റ്റി ഇ​ടു​ക്കി, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലു​ള്ള​വ​ര്‍​ക്കാ​യി രാ​വി​ലെ 10.30 ന് ​എ​റ​ണാ​കു​ളം ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തും.

പൊ​തു​ജ​ന​ങ്ങ​ള്‍, പു​രാ​രേ​ഖ​ക​ളു​ടെ ശേ​ഖ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ക്തി​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍, വി​ദ​ഗ്ധ​ര്‍ എ​ന്നി​വ​രി​ല്‍ നി​ന്നും അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ക്കും. 2023 ലെ ​കേ​ര​ള പൊ​തു​രേ​ഖ ബി​ല്ലും ബി​ല്ലി​ലെ വ്യ​വ​സ്ഥ​ക​ള്‍ സം​ബ​ന്ധി​ച്ച ചോ​ദ്യാ​വ​ലി​യും niyamasabha.org യി​ല്‍ ഹോം ​പേ​ജി​ലും Pre-Legislative Public Consultation എ​ന്ന ലി​ങ്കി​ലും ല​ഭ്യ​മാ​ണ്.


ബി​ല്ലി​ലെ വ്യ​വ​സ്ഥ​ക​ളി​ല്‍ നി​ര്‍​ദേ​ശ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും സ​മ​ര്‍​പ്പി​ക്കാ​ന്‍ താ​ല്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് യോ​ഗ​ത്തി​ല്‍ നേ​രി​ട്ടോ രേ​ഖാ​മൂ​ല​മോ ന​ല്‍​കാം.