സം​സ്ഥാ​ന സ്കൂ​ൾ ഒ​ളി​മ്പി​ക്സ് : പ്രാ​ദേ​ശി​ക സം​ഘാ​ട​ക സ​മി​തി യോ​ഗം ചേ​ർ​ന്നു
Thursday, September 26, 2024 4:04 AM IST
കോ​ല​ഞ്ചേ​രി: സം​സ്ഥാ​ന സ്കൂ​ൾ ഒ​ളി​മ്പി​ക്സി​ന്‍റെ പ്രാ​ദേ​ശി​ക സം​ഘാ​ട​ക സ​മി​തി യോ​ഗം ക​ട​യി​രു​പ്പ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ചേ​ർ​ന്നു. പി.​വി. ശ്രീ​നി​ജി​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ഴ​ക്കു​ളം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ൻ​വ​ർ അ​ലി അ​ധ്യ​ക്ഷ​നാ​യി.

വി​വി​ധ സ​ബ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ന​വം​ബ​ർ നാ​ല് മു​ത​ൽ 11 വ​രെ കോ​ല​ഞ്ചേ​രി സെ​ന്‍റ് പീ​റ്റേ​ഴ്സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ക​ട​യി​രു​പ്പ് ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക.


സെ​ന്‍റ് പീ​റ്റേ​ഴ്സ് സ്കൂ​ളി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ​യും പെ​ൺ​കു​ട്ടി​ക​ളു​ടെ​യും ബോ​ൾ ബാ​ഡ്മി​ന്‍റ​ൺ, വു​ഷു മ​ത്സ​ര​ങ്ങ​ളും ക​ട​യി​രു​പ്പി​ൽ ബോ​ക്സിം​ഗ് മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. കോ​ല​ഞ്ചേ​രി​യി​ൽ 1752ഉം ​ക​ട​യി​രു​പ്പി​ൽ 714ഉം ​മ​ത്സ​രാ​ർ​ത്ഥി​ക​ളു​ണ്ടാ​കും.