മ​റി​യ​പ്പ​ടി​യി​ൽ പൈ​പ്പ് പൊ​ട്ടി; കുടിവെള്ളം മുടങ്ങി
Friday, September 27, 2024 3:49 AM IST
ആ​ല​ങ്ങാ​ട് : ആ​ലു​വ പ​റ​വൂ​ർ-​കെ​എ​സ്ആ​ർ​ടി​സി റോ​ഡി​ൽ മ​റി​യ​പ്പ​ടി​യി​ൽ വ​ലി​യ കു​ടി​വെ​ള്ള പൈപ്പ് പൊ​ട്ടി​യ​തോ​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു.

ചൊ​വ്വ​ര​യി​ൽ നി​ന്നു കു​ടി​വെ​ള്ളം പ​മ്പ് ചെ​യ്യു​ന്ന 500 എം​എം വ്യാ​സ​മു​ള്ള സി​ഐ പൈ​പ്പാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 5.30 നു ​പൊ​ട്ടി​യി​രി​ക്കു​ന്ന​ത്. ആ​ലു​വ- പ​റ​വൂ​ർ റോ​ഡി​ൽ മ​റി​യ​പ്പ​ടി​ക്കു സ​മീ​പം വ​ച്ചാ​ണു ഇ​ന്ന​ലെ പു​ല​ർ​ച്ചെ പൊ​ട്ടി​യ​ത്.

ഇ​തോ​ടെ റോ​ഡ് ത​ക​രു​ക​യും സ​മീ​പ​ത്തെ വീ​ട്ടി​ലേ​ക്കു വ​ൻ​തോ​തി​ൽ വെ​ള്ളം ഇ​ര​ച്ചു ക​യ​റു​ക​യും ചെ​യ്തു. പ​റ​വൂ​രി​ലേ​ക്കു കു​ടി​വെ​ള്ളം പ​മ്പു ചെ​യ്യു​ന്ന പ്ര​ധാ​ന കു​ഴ​ലാ​ണി​ത്. ഇ​തോ​ടെ ക​രു​മാ​ലൂ​ർ, പ​റ​വൂ​ർ ഭാ​ഗ​ത്തെ കു​ടി​വെ​ള്ള വി​ത​ര​ണം ഭാ​ഗി​ക​മാ​യി ത​ട​സ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.


വ​ലി​യ പൈ​പ്പാ​യ​തി​ൽ ര​ണ്ടു​ദി​വ​സം ഭാ​ഗി​ക​മാ​യി കു​ടി​വെ​ള്ളം മു​ട​ങ്ങു​മെ​ന്നാ​ണ് അ​റി​യി​പ്പ്. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഇ​ന്ന് ആ​രം​ഭി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ട്. റോ​ഡ് ത​ക​ർ​ന്ന​തോ​ടെ ആ​ലു​വ- പ​റ​വൂ​ർ പ്ര​ധാ​ന​പാ​ത​യു​ടെ ഒ​രു വ​ശം ചേ​ർ​ന്നു​ള്ള വാ​ഹ​ന​യാ​ത്ര​യും ദു​ഷ്ക​ര​മാ​യി. നി​ല​വി​ൽ വാ​ൽ​വു​ക​ൾ എ​ല്ലാം പൂ​ട്ടി​യി​ട്ടി​രി​ക്കു​ക​യാ​ണ്.