എം​എ കോ​ള​ജ് അ​സോ. സ​പ്ത​തി ആ​ഘോ​ഷം : ച​രി​ത്ര വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി
Friday, September 27, 2024 4:16 AM IST
കോ​ത​മം​ഗ​ലം: എം​എ കോ​ള​ജ് അ​സോ​സി​യേ​ഷ​ന്‍റെ സ​പ്ത​തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കോ​ള​ജി​ലെ ച​രി​ത്ര വി​ഭാ​ഗം അ​മൂ​ല്യ വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി. ന​ന്ന​ങ്ങാ​ടി​യി​ൽ​നി​ന്ന് ല​ഭി​ച്ച് ബി​സി 500ലേ​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്ന പു​രാ​ത​ന മ​ണ്‍​കു​ടം മു​ത​ൽ നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ബ്രി​ട്ടീ​ഷ് ഫാ​ൻ വ​രെ അ​തി​ൽ ഉ​ൾ​പ്പെ​ടും.

ന​വീ​ന ശി​ലാ​യു​ഗ മ​നു​ഷ്യ​ർ ഉ​പ​യോ​ഗി​ച്ച ക​ൽ ഉ​ളി, മു​ഗ​ൾ രാ​ജ​ഭ​ര​ണ കാ​ല​ഘ​ട്ട​ത്തി​ൽ കൈ​കൊ​ണ്ട് ഉ​ണ്ടാ​ക്കി​യ പ്ര​ത്യേ​ക​ത​രം പേ​പ്പ​റി​ൽ പ്ര​കൃ​തി​ദ​ത്ത മ​ഷി ഉ​പ​യോ​ഗി​ച്ച് അ​റ​ബി, ഉ​ർ​ദു ഭാ​ഷ​ക​ളി​ൽ എ​ഴു​തി​യ നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള കൈ​യെ​ഴു​ത്ത് ഖു​ർ​ആ​ൻ, താ​ളി​യോ​ല​യി​ൽ നാ​രാ​യം ഉ​പ​യോ​ഗി​ച്ച് എ​ഴു​തി​യ പു​രാ​ത​ന രാ​മാ​യ​ണം,

പ്ര​കൃ​തി​ദ​ത്ത മ​ഷി ഉ​പ​യോ​ഗി​ച്ച് ക​ല്ല​ച്ചി​ൽ പ്രി​ന്‍റ് ചെ​യ്ത ഇം​ഗ്ലീ​ഷ്, സു​റി​യാ​നി ഭാ​ഷ​ക​ളി​ലു​ള്ള പു​രാ​ത​ന ബൈ​ബി​ൾ, താ​ളി​യോ​ല​യി​ൽ എ​ഴു​തി​യ നൂ​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള വ​ട്ടെ​ഴു​ത്ത്, കോ​ലെ​ഴു​ത്ത്, ഗ്ര​ന്ഥ ഭാ​ഷ, മ​ല​യാ​ളം, ത​മി​ഴ് ഗ്ര​ന്ഥ​ങ്ങ​ൾ,


മൃ​ഗ​ത്തോ​ലി​ൽ എ​ഴു​തി​യ ബ്രി​ട്ടീ​ഷ് ഡോ​ക്ക്യു​മെ​ന്‍റ്, പൂ​ഞ്ഞാ​ർ രാ​ജാ​വി​ന്‍റെ വെ​ള്ളി​യി​ൽ നി​ർ​മി​ച്ച പു​രാ​ത​ന രാ​ജ​ദൂ​ത് ബോ​ക്സ്, മു​ഗ​ൾ രാ​ജാ​ക്ക​ന്മാ​രു​ടെ രാ​ജ​ദൂ​ത് ബോ​ക്സു​ക​ൾ, പൂ​ഞ്ഞാ​ർ രാ​ജാ​വി​ന്‍റെ എ​ന്പോ​സ് മു​ദ്ര, തി​രു​വി​താം​കൂ​ർ, കൊ​ച്ചി, രാ​ജ​ഭ​ര​ണ കാ​ല​ഘ​ട്ട​ത്തി​ലെ​യും ബ്രി​ട്ടീ​ഷ് രാ​ജ​ഭ​ര​ണ കാ​ല​ഘ​ട്ട​ത്തി​ലെ​യും സ്റ്റാ​ന്പ് പേ​പ്പ​റു​ക​ളും ക​രാ​റു​ക​ളും,

ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​യി​ലെ പ​ത്ര​ങ്ങ​ളും സ്വാ​ത​ന്ത്ര്യ​സ​മ​ര വാ​ർ​ത്ത​ക​ളും രാ​ജ​ഭ​ര​ണ വാ​ർ​ത്ത​ക​ളും മ​ട്ടാ​ഞ്ചേ​രി​യി​ലെ ജൂ​ത​ന്മാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട പു​രാ​ത​ന രേ​ഖ​ക​ൾ ഉ​ൾ​പ്പെ​ടെ 100 ക​ണ​ക്കി​ന് ച​രി​ത്ര​വ​സ്തു​ക്ക​ളാ​ണ് എം​എ കോ​ള​ജി​ൽ തൊ​ടു​പു​ഴ ട്രാ​വ​ൻ​കൂ​ർ കൊ​ച്ചി​ൻ ഹെ​റി​റ്റേ​ജ് സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.