പെ​രു​ന്നാ​ൾ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു ന​ട​പ്പാ​ക്കും
Thursday, September 26, 2024 4:04 AM IST
കോ​ത​മം​ഗ​ലം: മാ​ർ​ത്തോ​മ ചെ​റി​യ​പ​ള്ളി​യി​ലെ ക​ന്നി 20 പെ​രു​ന്നാ​ൾ ഗ്രീ​ൻ പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു ന​ട​പ്പാ​ക്കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ കെ.​കെ ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ത്തോ​മ ചെ​റി​യ​പ​ള്ളി പെ​രു​ന്നാ​ൾ ക​മ്മി​റ്റി, ശു​ചി​ത്വ​മി​ഷ​ൻ, ഹ​രി​ത കേ​ര​ളം മി​ഷ​ൻ, കു​ടും​ബ​ശ്രീ, നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റു​ക​ൾ, ഹ​രി​ത ക​ർ​മ സേ​ന, വ്യാ​പാ​രി വ്യ​വ​സാ​യി​ക​ൾ, ബ​ഹു​ജ​ന സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രെ യോ​ജി​പ്പി​ച്ചാ​ണ് ഹ​രി​ത പ്രോ​ട്ടോ​കോ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്.

ഇ​തി​നാ​യി ഗ്രീ​ൻ ആ​ർ​മി​യെ രൂ​പീ​ക​രി​ക്കു​ക​യും പ​രി​ശീ​ല പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ഭ​ക്ഷ​ണ​ശാ​ല​യി​ൽ ഉ​ൾ​പ്പെ​ടെ പൂ​ർ​ണ​മാ​യും സ്റ്റീ​ൽ പാ​ത്ര​ങ്ങ​ളി​ലാ​ണ് ആ​ഹാ​രം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പെ​രു​ന്നാ​ളി​ന്‍റെ ഭാ​ഗ​മാ​യു​ണ്ടാ​കു​ന്ന മു​ഴു​വ​ൻ ജൈ​വ​മാ​ലി​ന്യ​ങ്ങ​ളും വ​ള​മാ​ക്കി മാ​റ്റു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ണി സ​ഞ്ചി​ക​ളു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് ‘സാ​രി ത​രു സ​ഞ്ചി ത​രാം’ കാ​ന്പ​യി​നും ന​ട​ത്തി.


ജൈ​വ അ​ജൈ​വ പാ​ഴ് വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ബി​ന്നു​ക​ൾ സ്ഥാ​പി​ച്ചു. വ​ലി​ച്ചെ​റി​യേ​ണ്ട തി​രി​കെ ന​ൽ​കൂ സ​മ്മാ​ന​ങ്ങ​ൾ നേ​ടാം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കൗ​ണ്ട​റു​ക​ൾ ആ​രം​ഭി​ച്ചു.