പാ​മ്പാ​ക്കു​ട പ​ഞ്ചാ​യ​ത്തി​ൽ ശ്രീ​കാ​ന്ത് ന​ന്ദ​ൻ പ്ര​സി​ഡ​ന്‍റ്, ശ്യാ​മ​ള പ്ര​സാ​ദ് വൈ​സ് പ്ര​സി​ഡ​ന്‍റ്
Thursday, September 26, 2024 4:04 AM IST
പി​റ​വം: പാ​മ്പാ​ക്കു​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി ശ്രീ​കാ​ന്ത് ന​ന്ദ​നേ​യും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ശ്യാ​മ​ള പ്ര​സാ​ദി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു. ഇ​രു​വ​രും കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളാ​ണ്. ഇ​ന്ന​ലെ രാ​വി​ലെ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ 13 അം​ഗ സ​മി​തി​യി​ൽ ഒ​മ്പ​ത് വോ​ട്ട് ഇ​രു​വ​ർ​ക്കും ല​ഭി​ച്ചു. ഇ​വി​ടെ യു​ഡി​എ​ഫി​ന് ഒ​മ്പ​തും എ​ൽ​ഡി​എ​ഫി​ന് നാ​ലും സീ​റ്റാ​ണു​ള്ള​ത്.

സ​ഹ​ക​ര​ണ വ​കു​പ്പ് ഓ​ഡി​റ്റിം​ഗ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജ​യ്മോ​ൻ ചെ​റി​യാ​നാ​യി​രു​ന്നു വ​ര​ണാ​ധി​കാ​രി. ശ്രീ​കാ​ന്ത് പ​ത്താം വാ​ർ​ഡി​ൽ​നി​ന്നും ശ്യാ​മ​ള ഒ​മ്പ​താം വാ​ർ​ഡി​ൽ നി​ന്നു​മാ​ണ് വി​ജ​യി​ച്ച​ത്. യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ​ക്കെ​ല്ലാ​വ​ർ​ക്കും നേ​തൃ​ത്വം വി​പ്പ് ന​ൽ​കി​യി​രു​ന്നു. സ്ഥാ​നം രാ​ജി​വ​ച്ച ഇ​രു​വ​രും കോ​ൺ​ഗ്ര​സി​ന് അ​നു​കൂ​ല​മാ​യി വോ​ട്ടും ചെ​യ്തു.

യു​ഡി​എ​ഫ് ഭ​ര​ണ സ​മി​തി അ​ധി​കാ​ര​ത്തി​ലേ​റി​യ ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​വും പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന തോ​മ​സ് ത​ട​ത്തി​ലു​മാ​യി മു​ന്ന​ണി​യി​ൽ​ത്ത​ന്നെ ക​ലാ​പ​ക്കൊ​ടി ഉ​യ​ർ​ത്തി​യി​രു​ന്നു. പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പോ​ലും വി​ളി​ച്ചു ചേ​ർ​ക്കാ​നാ​കാ​ത്ത വി​ധ​ത്തി​ൽ പ്ര​സി​ഡ​ന്‍റും യു​ഡി​എ​ഫ് അം​ഗ​ങ്ങ​ളും ത​മ്മി​ൽ രൂ​ക്ഷ​മാ​യ ത​ർ​ക്ക​മാ​യി​രു​ന്നു. ഒ​രു മാ​സം ഒ​രു ക​മ്മി​റ്റി പോ​ലും കൂ​ടാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യം ഉ​ട​ലെ​ടു​ത്തി​രു​ന്നു. അ​വ​സ​രം മു​ത​ലെ​ടു​ത്ത് എ​ൽ​ഡി​എ​ഫ് സ​മ​ര​വും തു​ട​ങ്ങി.


ക​ഴി​ഞ്ഞ​യി​ടെ ന​ട​ന്ന പാ​മ്പാ​ക്കു​ട സ​ഹ​ക​ര​ണ ബാ​ങ്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് വി​മ​ത വി​ഭാ​ഗ​മാ​യി​രു​ന്നു എ​ല്ലാ സീ​റ്റി​ലും വി​ജ​യി​ച്ച​ത്. ഇ​തി​നി​ടെ വി​മ​ത​രാ​യി മ​ത്സ​രി​ച്ച നാ​ല് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും നീ​ക്കം ചെ​യ്തു. കോ​ൺ​ഗ്ര​സി​ന്‍റെ ഒ​ന്നാം വാ​ർ​ഡം​ഗം ജ​യ​ന്തി മ​നോ​ജും ജേ​ക്ക​ബ് വി​ഭാ​ഗ​ത്തി​ന്‍റെ ര​ണ്ടാം വാ​ർ​ഡം​ഗം ഫി​ലി​പ്പ് ഇ​ര​ട്ടി​യാ​നി​ക്ക​ലും വി​മ​ത​ർ​ക്കൊ​പ്പം നി​ന്ന് വി​ജ​യി​ക്കു​ക​യും ചെ​യ്തു.

ഭ​ര​ണ​പ​ക്ഷ​വും പ്ര​തി​പ​ക്ഷ​വും ഒ​രു​പോ​ലെ എ​തി​രാ​യ​തോ​ടെ പ്ര​സി​ഡ​ന്‍റ് തോ​മ​സ് ത​ട​ത്തി​ൽ രാ​ജി​വ​യ്ക്കു​ക​യാ​യി​രു​ന്നു. കേ​ര​ള കോ​ൺ​ഗ്ര​സ്-​ജേ​ക്ക​ബ് വി​ഭാ​ഗ​ത്തി​ന്‍റെ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ധാ നാ​രാ​യ​ണ​ൻ കു​ട്ടി​യും ഇ​തി​നൊ​പ്പം രാ​ജി​വ​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ജേ​ക്ക​ബ് വി​ഭാ​ഗ​ത്തി​ൽ നി​ന്നും കോ​ൺ​ഗ്ര​സ് പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.