പു​രാ​വ​സ്തു​വും പു​രാ​രേ​ഖ​യും സം​ര​ക്ഷി​ക്ക​ണം: മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി
Friday, September 27, 2024 3:40 AM IST
കൊ​ച്ചി: പു​രാ​വ​സ്തു​വും പു​രാ​രേ​ഖ​യും ച​രി​ത്ര​വും സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി. പു​രാ​വ​സ്തു രേ​ഖ​ക​ള്‍ വ​രും ത​ല​മു​റ​യ്ക്ക് കൂ​ടി ഉ​പ​കാ​ര​പ്പെ​ടു​ന്ന രീ​തി​യി​ല്‍ സൂ​ക്ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള പൊ​തു​രേ​ഖ ബി​ല്‍ സം​ബ​ന്ധി​ച്ച് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​സ് ഹാ​ളി​ല്‍ ചേ​ര്‍​ന്ന സെ​ല​ക്ട് ക​മ്മി​റ്റി തെ​ളി​വെ​ടു​പ്പി​ല്‍ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

പു​രാ​രേ​ഖ​ക​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ന് കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക പൊ​തു​രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യും സ​മ​ര്‍​പ്പ​ണ ബോ​ധ​ത്തോ​ടെ​യും പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.


ബി​ല്ലി​ലെ വ്യ​വ​സ്ഥ​ക​ള്‍ സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി​ക​ള്‍ ഉ​ൾ​ക്കൊ​ള്ളി​ച്ച് റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കാ​ന്‍ പൊ​തു​ജ​ന​ങ്ങ​ള്‍, പു​രാ​രേ​ഖ​ക​ളു​ടെ ശേ​ഖ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​ക്തി​ക​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍, വി​ദ​ഗ്ധ​ര്‍ എ​ന്നി​വ​രി​ല്‍ നി​ന്ന് അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും സ്വീ​ക​രി​ച്ചു.

എം​എ​ല്‍​എ​മാ​രാ​യ അ​ഹ​മ്മ​ദ് ദേ​വ​ര്‍ കോ​വി​ല്‍, പി. ​ന​ന്ദ​കു​മാ​ര്‍, ഇ.​ടി. ജെ​യ്‌​സ​ണ്‍, പി. ​ഉ​ബൈ​ദു​ള്ള, കെ.​വി. സു​മേ​ഷ്, എം. ​രാ​ജ​ഗോ​പാ​ല​ന്‍, ചീ​ഫ് വി​പ്പ് ഡോ. ​എ​ന്‍. ജ​യ​രാ​ജ്, ജി​ല്ലാ ക​ള​ക്ട​ര്‍ എ​ന്‍.​എ​സ്.​കെ. ഉ​മേ​ഷ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.