17 എ​ൽ​പി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മു​ണ്ടി​നീ​ര് : കു​ന്നു​ക​ര​യി​ൽ സ്കൂ​ൾ പൂ​ട്ടി
Thursday, September 26, 2024 3:28 AM IST
നെ​ടു​മ്പാ​ശേ​രി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ മു​ണ്ടി​നീ​ര് രോ​ഗം പ​ട​ർ​ന്നു​പി​ടി​ച്ച​തോ​ടെ കു​ന്നു​ക​ര ജു​ണി​യ​ർ ബേ​സി​ക് സ്കൂ​ൾ(​ജെ​ബി​എ​സ്) താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചു.

17 ഓ​ളം എ​ൽ​പി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് മു​ണ്ടി​നീ​ര് പി​ടി​പെ​ട്ടി​രി​ക്കു​ന്ന​ത്. ഒ​രാ​ഴ്ച മു​ൻ​പ് മു​ത​ൽ ചി​ല കു​ട്ടി​ക​ളി​ൽ മു​ണ്ടി​നീ​രി​ന്‍റെ ല​ക്ഷ​ണം ക​ണ്ട് തു​ട​ങ്ങി​യി​രു​ന്നു.

എ​ന്നാ​ൽ വ​ള​രെ പെ​ട്ടെ​ന്നാ​ണ് ഇ​ത് പ​ട​ർ​ന്നു​പി​ടി​ച്ച​ത്. ഇ​ന്ന​ലെ മു​ത​ൽ അ​ഞ്ച് ദി​വ​സ​ത്തേ​ക്കാ​ണ് സ്കൂ​ൾ താ​ത്കാ​ലി​ക​മാ​യി അ​ട​ച്ചി​രി​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ചയോ​ടെ അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.


പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം അ​ടി​യ​ന്ത​ര പി​ടി​എ യോ​ഗം ചേ​ർ​ന്നാ​ണ് സ്കൂ​ൾ താ​ത്കാ​ലി​ക​മാ​യി സ്കൂ​ൾ അ​ട​യ്ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.