എ​ട​വ​ന​ക്കാ​ട് ചെ​ല്ലാ​നം മോ​ഡ​ൽ ക​ട​ൽ​ഭി​ത്തി​ക്ക് ഭ​ര​ണാ​നു​മ​തി
Thursday, September 26, 2024 3:52 AM IST
ചെ​റാ​യി: ജ​ന​കീ​യ സ​മ​രം വി​ജ​യം ക​ണ്ടു. എ​ട​വ​ന​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ക​ട​ലോ​ര​ത്ത് ടെ​ട്രോ പോ​ഡ് ഉ​പ​യോ​ഗി​ച്ച് ചെ​ല്ലാ​നം മോ​ഡ​ൽ ക​ട​ൽ ഭി​ത്തി നി​ർ​മാ​ണ​ത്തി​നു അ​വ​സാ​നം സ​ർ​ക്കാ​രി​ന്‍റെ പ​ച്ച​ക്കൊ​ടി. ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് സ​മ​ർ​പ്പി​ച്ച 55.93 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക്ക് സ​ർ​ക്കാ​ർ ഭ​ര​ണാ​നു​മ​തി ന​ൽ​കി​യ​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​നു ഇ​ന്ന​ലെ അ​റി​യി​പ്പു ല​ഭി​ച്ചി​രു​ന്നു.

തീ​ര​സ​ദ​സി​ൽ പ​ഞ്ചാ​യ​ത്ത് നി​ർ​ദേ​ശി​ച്ച​താ​ണ് ഈ ​പ​ദ്ധ​തി. ഇ​ത് അം​ഗീ​ക​രി​ച്ചാ​ണ് ഇ​റി​ഗേ​ഷ​ൻ വ​കു​പ്പ് വി​ശ​ദ​മാ​യ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി സ​മ​ർ​പ്പി​ച്ച​ത്. എ​ന്നാ​ൽ ആ​ദ്യം ഫ​ണ്ടി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ സ​ർ​ക്കാ​ർ ഗൗ​നി​ച്ചി​ല്ല.


ഇ​തി​നി​ടെ ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​രും പ​ഞ്ചാ​യ​ത്തും സ​ർ​വ​ക​ക്ഷി​ക​ളും സം​യു​ക്ത​മാ​യി ഹ​ർ​ത്താ​ലും റോ​ഡു​പ​രോ​ധ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള സ​മ​ര​ങ്ങ​ൾ ന​ട​ത്തി ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ​തോ​ടെ​യാ​ണ് സ​ർ​ക്കാ​ർ വ​ഴ​ങ്ങി​യ​ത്.

ഇ​നി സാ​ങ്കേ​തി​ക അ​നു​മ​തി കൂ​ടി കി​ട്ടു​ന്ന മു​റ​യ്ക്ക് ടെ​ൻ​ഡ​ർ ന​ൽ​കി പ​ണി​ക​ൾ ആ​രം​ഭി​ച്ച് അ​ടു​ത്ത മ​ഴ​ക്കാ​ല​ത്തി​നു മു​മ്പാ​യി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​സീ​ന അ​ബ്ദു​ൾ സ​ലാം അ​റി​യി​ച്ചു.