ഉ​ത്പ​ന്ന വി​പ​ണ​ന​ത്തി​ന് മേ​ക്കേ​ഴ്‌​സ് മാ​ര്‍​ക്ക​റ്റ്
Thursday, September 26, 2024 3:40 AM IST
അ​ങ്ക​മാ​ലി: വീ​ടു​ക​ളി​ല്‍ ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ര്‍​ഗ​ങ്ങ​ളും വി​പ​ണ​നം ന​ട​ത്തു​ന്ന​തി​ന് നൂ​ത​ന ആ​ശ​യ​വു​മാ​യി ച​ര്‍​ച്ച് ന​ഗ​ര്‍ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍. മേ​ക്കേ​ഴ്‌​സ് മാ​ര്‍​ക്ക​റ്റ് എ​ന്ന പേ​രി​ല്‍ രൂ​പീ​ക​രി​ച്ച സം​വി​ധാ​ന​ത്തി​ലൂ​ടെ അ​സോ​സി​യേ​ഷ​നി​ലെ ഏ​തു വീ​ട്ടു​കാ​ര്‍​ക്കും അ​വ​രു​ടെ ഉ​ത്പന്ന​ങ്ങ​ള്‍ മ​റ്റു അം​ഗ​ങ്ങ​ള്‍​ക്ക് വി​ല്‍​ക്കു​ക​യും വാ​ങ്ങു​ക​യും ചെ​യ്യാ​നാ​കും.

ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ല്‍ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ മാ​ത്യു തോ​മ​സ് മേ​ക്കേ​ഴ്‌​സ് മാ​ര്‍​ക്ക​റ്റിന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ഓ​ണാ​ഘോ​ഷ​വും അ​ദ്ദേ​ഹം ഉ​ദ്ഘാ​ട​നം ചെ​യ്തു.


രു​ക്മ​ണി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡന്‍റ് ഫ്രാ​ന്‍​സീ​സ് ത​ച്ചി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ല​ക്‌​സി ജോ​യി, ബാ​സ്റ്റി​ന്‍ ഡി.​പാ​റ​യ്ക്ക​ല്‍, സെ​ക്ര​ട്ട​റി മാ​ര്‍​ട്ടി​ന്‍ പോ​ള്‍ തെ​റ്റ​യി​ല്‍,

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി.​കെ.​ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ന്‍ പ​ട​യാ​ട്ടി​ല്‍, ട്ര​ഷ​റ​ര്‍ ജോ​ര്‍​ജ് കോ​ട്ട​ക്ക​ല്‍, ക​ണ്‍​വീ​ന​ര്‍​മാ​രാ​യ വി.​സി. കു​രി​യ​ച്ച​ന്‍, ടി.​ടി. വ​ര്‍​ഗീ​സ്, ടോ​മി മു​ണ്ടാ​ട​ന്‍, വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ഷെ​ല്ലി ഡേ​വീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.