ഈ​സ്റ്റ് മാ​റാ​ടിയിൽ ശു​ചി​മു​റി മ​ലി​ന്യം ത​ള്ളി​യ​യാ​ൾ പി​ടി​യി​ല്‍
Thursday, September 26, 2024 3:52 AM IST
മൂ​വാ​റ്റു​പു​ഴ: ശു​ചി​മു​റി മ​ലി​ന്യം റോ​ഡ​രി​കി​ൽ ത​ള്ളി​യ​യാ​ൾ പോ​ലീ​സ് പി​ടി​യി​ല്‍. എം​സി റോ​ഡി​ല്‍ ഈ​സ്റ്റ് മാ​റാ​ടി കെ​എ​സ്ഇ​ബി സ​ബ് സ്റ്റേ​ഷ​ന്‍ പ​ടി​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ട​ണ്‍ ക​ണ​ക്കി​ന് ശു​ചി​മു​റി​മാ​ലി​ന്യം ത​ള്ളി​യ​ത്.

ചേ​ര്‍​ത്ത​ല പൂ​ച്ചാ​ക്ക​ല്‍ ശ​ങ്ക​ര്‍​ദാ​സി​നെ(27)​യാ​ണ് മൂ​വാ​റ്റു​പു​ഴ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. സി​സി​ടി​വി കാ​മ​റ ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചാ​ണ് മാ​ലി​ന്യം ത​ള്ളി​യ ടാ​ങ്ക​ര്‍ ലോ​റി പോ​ലീ​സ് ക​ണ്ടെ​ത്തി ക​സ്റ്റ​ടി​യി​ലെ​ടു​ത്ത​ത്.


മാ​റാ​ടി ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ ര​ണ്ടു​മാ​സ​ത്തി​നി​ടെ അ​ഞ്ച് ത​വ​ണ​യാ​ണ് വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ശു​ചു​മു​റി മാ​ലി​ന്യം ത​ള്ളി​യ​ത്.

മാ​റാ​ടി ച​ങ്ങാ​ലി​മ​റ്റം റോ​ഡി​ന് സ​മീ​പ​ത്ത് ലോ​റി​യി​ലെ​ത്തി​ച്ച് ശു​ചി​മു​റി മാ​ലി​ന്യം ത​ള്ളി​യെ​ന്ന് ദൃ​ക്‌​സാ​ക്ഷി മാ​റാ​ടി പ​ഞ്ചാ​യ​ത്തി​ല​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് ഡ്രൈ​വ​റെ​യും ലോ​റി​യും പി​ടി​കൂ​ടി​യ​ത്.