ചാ​ത്ത​ന്‍​സേ​വ​യു​ടെ മ​റ​വി​ല്‍ പീ​ഡ​നം; ജോ​ത്സ്യ​ന്‍ അ​റ​സ്റ്റി​ല്‍
Thursday, September 26, 2024 3:28 AM IST
കൊ​ച്ചി: കൊ​ച്ചി​യി​ല്‍ ചാ​ത്ത​ന്‍​സേ​വ​യു​ടെ മ​റ​വി​ല്‍ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ച്ച ജോ​ത്സ്യ​ന്‍ അ​റ​സ്റ്റി​ല്‍. തൃ​ശൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ തൃ​ശൂ​ര്‍ അ​വ​ണി​ശേ​രി സ്വ​ദേ​ശി പ്ര​ഭാ​ത് ഭാ​സ്‌​ക​ര​ന്‍(44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ന​ഗ്ന​പൂ​ജ​യ്ക്കി​ടെ ലൈം​ഗി​ക പീ​ഡ​നം ന​ട​ത്തി​യ മ​റ്റൊ​രു കേ​സി​ല്‍ പൂ​ജാ​രി ഒ​ളി​വി​ല്‍​പോ​യി. എ​റ​ണാ​കു​ള​ത്ത് താ​മ​സി​ക്കു​ന്ന വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യി​ല്‍ തി​രു​വ​ന​ന്ത​പു​രം മ​ല​യ​ന്‍​കീ​ഴ് സ്വ​ദേ​ശി​യാ​യ അ​നീ​ഷ് ജ്യോ​തി​ഷെ​ന്ന പൂ​ജാ​രി​ക്കാ​യാ​ണ് അ​ന്വേ​ഷ​ണം. പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ല്‍ ആ​ണ് ഇ​രു കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ള്ള​ത്.

പൂ​ജ​ക​ളു​ടെ​യും അ​ത്ഭു​ത​സി​ദ്ധി​ക​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ കാ​ണി​ച്ച് അ​റ​സ്റ്റി​ലാ​യ പ്ര​ഭാ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ര​സ്യം ന​ല്‍​കി​യി​രു​ന്നു. ഇ​തു​വ​ഴി​യാ​ണ് പ​രാ​തി​ക്കാ​രി​യാ​യ വീ​ട്ട​മ്മ പ്ര​ഭാ​തി​ന്‍റെ തൃ​ശൂ​ര്‍ അ​ഷ്ട​മി​ച്ചി​റ​യി​ലു​ള്ള കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ മേ​യി​ല്‍ പൂ​ജ ന​ട​ത്തി​യെ​ങ്കി​ലും കാ​ര്യ​മാ​യ മാ​റ്റ​മൊ​ന്നും ഉ​ണ്ടാ​യി​ല്ല.


തു​ട​ര്‍​ന്ന് വീ​ട്ട​മ്മ വീ​ണ്ടും പ്ര​ഭാ​തി​നെ സ​മീ​പി​ച്ചു. പൂ​ജ​യ്ക്കാ​യി പാ​ലാ​രി​വ​ട്ടം ച​ക്ക​ര​പ​റ​മ്പി​ലു​ള്ള പൂ​ജാ കേ​ന്ദ്ര​ത്തി​ലെ​ത്താ​ന്‍ ഇ​യ​ള്‍ വീ​ട്ട​മ്മ​യോ​ട് നി​ര്‍​ദേ​ശി​ച്ചു. ഇ​വി​ടെ എ​ത്തി​യ പ​രാ​തി​ക്കാ​രി​യെ പൂ​ജ​യു​ടെ മ​റ​വി​ല്‍ പ്ര​ഭാ​ത് ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ന​ട​ന്ന സം​ഭ​വ​ങ്ങ​ള്‍ പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ പൂ​ജ​യു​ടെ ഫ​ല സി​ദ്ധി ന​ഷ്ട​പ്പെ​ടു​മെ​ന്ന് പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് മാ​ന​സി​ക​മാ​യി ത​ള​ര്‍​ന്ന വീ​ട്ട​മ്മ പ​രാ​തി​യു​മാ​യി കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് പ​രാ​തി പാ​ലാ​രി​വ​ട്ടം പോ​ലീ​സി​ന് കൈ​മാ​റി. ഇ​ന്ന​ലെ അ​ഷ്ട​മി​ച്ചി​റ​യി​ല്‍ നി​ന്നാ​ണ് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

ന​ഗ്ന​പൂ​ജ​യ്ക്കി​ടെ പീ​ഡ​നം; പൂ​ജാ​രി ഒ​ളി​വി​ല്‍

ന​ഗ്ന​പൂ​ജ​യ്ക്കി​ടെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ തി​രു​വ​ന​ന്ത​പു​രം മ​ല​യി​ന്‍​കീ​ഴ് സ്വ​ദേ​ശി​യാ​യ അ​നീ​ഷ് ജ്യോ​തി​ഷ് എ​ന്ന പൂ​ജാ​രി​ക്കെ​തി​രെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് കേ​സെ​ടു​ത്തു.

ഭ​ര്‍​ത്താ​വി​ന്‍റെ രോ​ഗം ഭേ​ദ​മാ​ക്കു​ന്ന​തി​ന് സ​മീ​പി​ച്ച ത​ന്നെ തി​രു​വ​ന​ന്ത​പു​ര​ത്തെ ഹോ​ട്ട​ലി​ലെ​ത്തി​ച്ച് ന​ഗ്ന​പൂ​ജ ന​ട​ത്തു​ന്ന​തി​നി​ടെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യു​ടെ പ​രാ​തി. അ​നീ​ഷി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.