ലോ​റി​യി​ടി​ച്ച് കാ​ൽ​ന​ട​യാ​ത്രി​ക മ​രി​ച്ചു
Wednesday, September 25, 2024 10:53 PM IST
ഉ​ദ​യം​പേ​രൂ​ർ: റോ​ഡി​ലൂ​ടെ ന​ട​ന്നു പോ​കു​ക​യാ​യി​രു​ന്ന സ്ത്രീ ​ലോ​റി​യി​ടി​ച്ച് മ​രി​ച്ചു. ഉ​ദ​യം​പേ​രൂ​ർ തേ​രേ​ക്ക​ൽ​ക​ട​വ് ഭാ​ഗ​ത്ത് വ​ട്ട​ക്കാ​ട് വീ​ട്ടി​ൽ വി.​വി. ഷാ​ജി​യു​ടെ ഭാ​ര്യ ഓ​മ​ന ഷാ​ജി (54) ആ​ണ് മ​രി​ച്ച​ത്.

തൃ​പ്പൂ​ണി​ത്തു​റ ആ​ക്സി​സ് ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യാ​യ ഓ​മ​ന ജോ​ലി ക​ഴി​ഞ്ഞ് ബ​സി​റ​ങ്ങി വീ​ട്ടി​ലേ​യ്ക്ക് ന​ട​ന്നു പോ​കു​ന്പോ​ൾ ക​ണ്ടെ​യ്ന​ർ ലോ​റി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ശ​രീ​ര​ത്തി​ലൂ​ടെ ലോ​റി ക​യ​റി​യ​തി​നെ തു​ട​ർ​ന്ന് അ​പ​ക​ട സ്ഥ​ല​ത്തു വ​ച്ചു​ത​ന്നെ മ​രി​ച്ചു.


മൃ​ത​ദേ​ഹം തൃ​പ്പൂ​ണി​ത്തു​റ താ​ലൂ​ക്കാ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ക​ണ്ട​നാ​ട് ക​വ​ല​യി​ൽ വ​ച്ച് ബു​ധ​നാ​ഴ്ച വൈ​കി​ട്ട് 4.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. സം​സ്കാ​രം ഇ​ന്ന് ഒ​ന്നി​ന് തൃ​പ്പൂ​ണി​ത്തു​റ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. മ​ക്ക​ൾ: ശ്രു​തി, വീ​ണ, വി​ദ്യ. മ​രു​മ​ക്ക​ൾ: വി​ശാ​ഖ്, ശ്രീ​ജി​ത്ത്.