വൈ​എം​സി​എ കു​ടും​ബ​സം​ഗ​മം
Wednesday, September 25, 2024 4:16 AM IST
മൂ​വാ​റ്റു​പു​ഴ: ക​ടാ​തി - മാ​റാ​ടി വൈ​എം​സി​എ​യു​ടെ കു​ടും​ബ​സം​ഗ​മം ജ​സ്റ്റീ​സ് ബെ​ഞ്ച​മി​ൻ കോ​ശി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചാ​രി​റ്റി പ്രോ​ജ​ക്ടു​ക​ളു​ടെ ഉ​ദ്ഘാ​ട​നം മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി ഫാ. ​ജോ​ർ​ജ് മാ​ന്തോ​ട്ടം കോ​ർ​എ​പ്പി​സ്കോ​പ്പ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

റാ​ക്കാ​ട് സെ​ന്‍റ് മേ​രീ​സ് പ​ള്ളി, വാ​ള​കം പ​ഞ്ചാ​യ​ത്ത് പാ​ലി​യേ​റ്റീ​വ് കെ​യ​ർ യൂ​ണി​റ്റി​ലേ​ക്ക് വീ​ൽ ചെ​യ​ർ, വാ​ക്ക​ർ, ഡ​യാ​ലി​സി​സ് രോ​ഗി​ക​ൾ​ക് സൗ​ജ​ന്യ കൂ​പ്പ​ണ്‍ വി​ത​ര​ണം, നി​ർ​ധ​ന​രാ​യ കി​ട​പ്പു​രോ​ഗി​ക​ൾ​ക്ക് ഒ​രു മാ​സ​ത്തെ മ​രു​ന്ന് എ​ന്നി​വ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു. വി.​വി. ജോ​സ് ക​മ്മ​റ്റി അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി. വാ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ഏ​ബ്ര​ഹാം ചി​കി​ത്സ സ​ഹാ​യം വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.


കെ.​വി. ജോ​യി, തോ​മ​സ് നെ​റ്റി​ക്കാ​ട​ൻ, ഐ​ജു ജേ​ക്ക​ബ്, ഫാ. ​ജോ​ബി വ​ർ​ഗീ​സ്, ജോ​ർ​ജ് മാ​ത്യു, സി.​വൈ. ജോ​ളി​മോ​ൻ, ബി​നോ കെ. ​ചെ​റി​യാ​ൻ, വ​ർ​ഗീ​സ് മാ​ത്യു, ബി​ന്ദു ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ല​സ്ടു, എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​ർ​ക്ക് മെ​മ​ന്‍റോ​യും വി​വി​ധ രം​ഗ​ങ്ങ​ളി​ൽ ഉ​ന്ന​ത സ്ഥാ​നം ല​ഭി​ച്ച​വ​ർ​ക്ക് ആ​ദ​ര​വും ന​ൽ​കി.