മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണം; പ്ര​തി​ഷേ​ധിച്ച് കോൺഗ്രസ്
Wednesday, September 25, 2024 4:16 AM IST
കോ​ത​മം​ഗ​ലം: തൃ​ശൂ​ർ പൂ​രം ക​ല​ക്കി​യ ആ​ഭ്യ​ന്ത​ര വ​കു​പ്പി​നെ ക്രി​മി​ന​ൽ സം​ഘ​ങ്ങ​ളു​ടെ കൂ​ത്ത​ര​ങ്ങാ​ക്കി മാ​റ്റി​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് കോ​ത​മം​ഗ​ലം ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റി​യ പ​ള്ളി​ത്താ​ഴ​ത്ത് പ്ര​തി​ഷേ​ധ സാ​യാ​ഹ്നം സം​ഘ​ടി​പ്പി​ച്ചു. കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എം. സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ഷെ​മീ​ർ പ​ന​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വാ​ഴ​ക്കു​ളം: മാ​ഫി​യ സം​ര​ക്ഷ​ക​നാ​യ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ഞ്ഞ​ള്ളൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​ഴ​ക്കു​ള​ത്ത് പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ ന​ട​ത്തി. മു​ൻ എം​എ​ൽ​എ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് മ​ഞ്ഞ​ള്ളൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സു​ഭാ​ഷ് ക​ട​യ്ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


കോ​ത​മം​ഗ​ലം: മു​ഖ്യ​മ​ന്ത്രി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​വ​ള​ങ്ങാ​ട് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി. കെ​പി​സി​സി സെ​ക്ര​ട്ട​റി സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ബാ​ബു ഏ​ലി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി. ജോ​ർ​ജ്, സൈ​ജ​ന്‍റ് ചാ​ക്കോ,

പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ, മാ​മ്മ​ച്ച​ൻ ജോ​സ​ഫ്, കെ.​സി. മാ​ത്യൂ​സ്, ജെ​യിം​സ് കൊ​റ​ന്പേ​ൽ, ന​സീ​ർ മു​ല്ല​ശേ​രി, പി.​എ​സ്.​സി. ക​ബീ​ർ, ബെ​ന്നി പോ​ൾ, ഹാ​ൻ​സി പോ​ൾ, ജോ​ബി ജേ​ക്ക​ബ്, ബേ​ബി മൂ​ല​ൻ, വ​ർ​ഗീ​സ് കൊ​ന്ന​നാ​ൽ, പി.​വൈ. യൂ​സ​ഫ്, മേ​ഖ ഷി​ബു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.