ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ൽ ആ​റ് മി​നി​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചു
Wednesday, September 25, 2024 4:16 AM IST
കോ​ത​മം​ഗ​ലം: ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ​യു​ടെ വെ​ളി​ച്ചം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ആ​റ് മി​നി മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചു. നീ​ണ്ട​പാ​റ, ചെ​ന്പ​ൻ​കു​ഴി, തേ​ങ്കോ​ട്, പ​രീ​ക്ക​ണ്ണി, പെ​രു​മ​ണ്ണൂ​ർ, ഉ​പ്പു​കു​ളം എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഹൈ​മാ​സ്റ്റ് ലൈ​റ്റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്.

ലൈ​റ്റു​ക​ളു​ടെ സ്വി​ച്ച് ഓ​ണ്‍ ആ​ന്‍റ​ണി ജോ​ണ്‍ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ബി മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ജോ​ളി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​എം. ക​ണ്ണ​ൻ, ഷി​ബു പ​ട​പ​റ​ന്പ​ത്ത്, ടി.​എ​ച്ച്. നൗ​ഷാ​ദ്, ഹ​രീ​ഷ് രാ​ജ​ൻ, സ​ന്ധ്യ ജെ​യ്സ​ണ്‍, ജോ​യി പി. ​മാ​ത്യു, കെ.​ഇ. ജോ​യ്, യാ​സ​ർ മു​ഹ​മ്മ​ദ്, എം.​എ​സ്. പൗ​ലോ​സ്, അ​ഷ്ക​ർ ക​രീം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.