പാ​മ്പാ​ക്കു​ട പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് ഇ​ന്ന്
Wednesday, September 25, 2024 4:16 AM IST
പി​റ​വം: പാ​മ്പാ​ക്കു​ട പ​ഞ്ചാ​യ​ത്തി​ൽ പു​തി​യ പ്ര​സി​ഡ​ന്‍റി​നേ​യും വൈ​സ് പ്ര​സി​ഡ​ന്‍റി​നേ​യും ഇ​ന്ന് തെ​ര​ഞ്ഞെ​ടു​ക്കും. യു​ഡി​എ​ഫി​നു​ള്ളി​ലെ അ​നൈ​ക്യ​ത്തെ​ത്തു​ട​ർ​ന്ന് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന തോ​മ​സ് ത​ട​ത്തി​ലും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന രാ​ധാ നാ​രാ​യ​ണ​ൻ​കു​ട്ടി​യും രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് വീ​ണ്ടും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത്.

പ​ത്താം വാ​ർ​ഡി​ൽ​നി​ന്നു വി​ജ​യി​ച്ച കോ​ൺ​ഗ്ര​സി​ന്‍റെ ശ്രീ​കാ​ന്ത് ന​ന്ദ​നെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ർ​ഥി​യാ​യി ക​ഴി​ഞ്ഞ ദി​വ​സം തീ​രു​മാ​നി​ച്ചി​രു​ന്നു.

വൈ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന കേ​ര​ള കോ​ൺ​ഗ്ര​സ് - ജേ​ക്ക​ബ് വി​ഭാ​ഗ​ത്തി​ന്‍റെ രാ​ധാ നാ​രാ​യ​ണ​ൻ​കു​ട്ടി​യെ വീ​ണ്ടും ഈ ​സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ചു​വെ​ങ്കി​ലും കോ​ൺ​ഗ്ര​സ് അ​നു​വ​ദി​ച്ചി​ല്ല. തു​ട​ർ​ന്ന് ഇ​ന്ന​ലെ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കോ​ൺ​ഗ്ര​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഒ​മ്പ​താം വാ​ർ​ഡി​ലെ ശ്യാ​മ​ള പ്ര​സാ​ദാ​ണ് സ്ഥാ​നാ​ർ​ഥി.


ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​ഡി​എ​ഫി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും വി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​ന്ന് രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​ഹ​ക​ര​ണ വ​കു​പ്പ് ഓ​ഡി​റ്റിം​ഗ് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ കെ. ​ജ​യ്മോ​ൻ വ​ര​ണാ​ധി​കാ​രി​യാ​കും. 13 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ യു​ഡി​എ​ഫി​ന് ഒ​മ്പ​തും എ​ൽ​ഡി​എ​ഫി​ന് നാ​ലും സീ​റ്റു​ക​ളാ​ണു​ള്ള​ത്.