സൗ​ജ​ന്യ നീ​ന്ത​ൽ പ​രി​ശീ​ല​ന ക്ലാ​സ്
Wednesday, September 25, 2024 4:08 AM IST
മൂ​വാ​റ്റു​പു​ഴ: വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ മൂ​വാ​റ്റു​പു​ഴ ട​വേ​ഴ്സ് ക്ല​ബ്, മാ​റാ​ടി ബേ​വാ​ച്ച് സി​മ്മിം​ഗ് അ​ക്കാ​ദ​മി എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ നീ​ന്ത​ൽ പ​രി​ശീ​ല​ന ക്ലാ​സി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ട​വേ​ഴ്സ് ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷ​വും ന​ട​ന്നു.

നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ളെ നീ​ന്ത​ൽ പ​ഠി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. മൂ​വാ​റ്റു​പു​ഴ​യി​ലെ സ്കൂ​ളു​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രി​ക്കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.

വൈ​സ്മെ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സോ​ണ്‍ മൂ​ന്ന് എ​ൽ​ആ​ർ​ഡി ആ​ഗ്ന​സ് മാ​ണി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് വെ​ട്ടി​ക്കു​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​റാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി. ബേ​ബി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.


മു​ൻ ആ​ർ​ഡി സു​നി​ൽ ജോ​ണ്‍, ജേ​ക്ക​ബ് ഏ​ബ്ര​ഹാം, കെ.​ആ​ർ. ആ​ന​ന്ദ്, വാ​ർ​ഡം​ഗം ര​തീ​ഷ് ച​ങ്ങാ​ലി​മ​റ്റം, ബേ​ബി മാ​ത്യു, ര​ഞ്ജു ബോ​ബി നെ​ല്ലി​ക്ക​ൽ, സാ​റ മേ​രി ജോ​ർ​ജ്, കെ.​എം. മാ​ണി, ജെ​യിം​സ് മാ​ത്യൂ കീ​ർ​ത്തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.